0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 726

"അഞ്ജു ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച കുറച്ച് ദിവസങ്ങൾ ആയിരുന്നു ഈ കഴിഞ്ഞത്. എന്റെ ഫാമിലി എന്നെ വിട്ട് പിരിഞ്ഞതിന് ശേഷം ഞാൻ ഹാപ്പിയായി ഇരുന്നത് ഈ കുറച്ചു ദിവസങ്ങൾ ആയിരുന്നു. താങ്ക്സ് "

അഞ്ജലി എന്നെ നോക്കി ചെറുതായി ചിരിച്ചു.

"ഈ സന്തോഷം ജീവിതക്കാലം മൊത്തം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. "

"നീ പറയുന്നത് കേട്ടാൽ നീ എന്നെ പ്രൊപ്പോസ് ചെയുകയാണെന്ന് തോന്നും.............. "

"വെയിറ്റ് നീ ഇപ്പോൾ എന്നെ ശരിക്കും പ്രൊപ്പോസ് ചെയ്തതാണോ.......... ? "

ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

പെട്ടെന്ന് അഞ്ജുവിന്റെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ മുഖത്തെ ഇപ്പോളത്തെ ഭാവം എന്തെന്ന് എനിക്ക് മനസിലാക്കാൻ ആയില്ല.

അഞ്ജു എന്നെ തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുന്നു. അവളുടെ നോട്ടം സഹിക്കാൻ പറ്റാത്തെ ഞാൻ അവളുടെ മുഖത്തും നിന്നും നോട്ടം മാറ്റി. അവളുടെ മൗനം എന്റെ ചങ്കിടിപ്പ് കൂട്ടി.

"ഇത്തിരിക്കുടി റൊമാന്റിക് ആയി പ്രൊപ്പോസ് ചെയ്യുമെന്നു ഞാൻ വിചാരിച്ചു........ "

ഞാൻ അഞ്ജുവിനെ നോക്കി , അവൾ ഒരു കള്ളച്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ഇൻഡയറക്റ്റ് ആയി പറഞ്ഞതല്ലേ അവൾ........ !

എന്റെ മനസ്സിൽ ആയിരം മത്താപൂക്കൾ ഒരുമിച്ച് പൊട്ടി. അടിവയറ്റിൽ അക്കെ പൂമ്പാറ്റക്കൾ പറക്കുന്ന പോലത്തെ ഫീലിംഗ്. സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടത് എന്ന് അറിയാത്ത അവസ്ഥ.

എന്റെ അധരത്തെ അവളുടെ അധരത്തോട് ചേർത്താണ് ഞാൻ എന്റെ സന്തോഷം അവളെ അറിയിച്ചത്.

ചെ വേണ്ടിരുന്നില്ല പെട്ടെന്ന് ഉണ്ടായ സന്തോഷത്തിൽ ചെയ്തതാണ്. അഞ്ജുവിന്റെ പ്രതികരണം

💬 Comments

View all comments