0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 725

കൂടെ വാരിത്തന്നോ " എന്ന് പറഞ്ഞു അവൾ അടുത്ത ഉരുളളക്കായി വായതുറന്നു.

അഞ്ജുവിന് വാരിക്കൊടുത്തു കഴിഞ്ഞ് ഞാനും ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം ഉച്ചയുറക്കത്തിനായി കട്ടിലിൽ വന്നു കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല.

അഞ്ജുവിനോട് പറയണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്നു ഞാൻ.
അഞ്ജുവിനോട് പറഞ്ഞാൽ ഇപ്പോൾ എന്താ സംഭവിക്കുക ഒന്നിലെങ്കിൽ അവൾ യെസ് പറയും അല്ലെങ്കിൽ നോ പറയും ചിലപ്പോൾ സ്വപ്നത്തിൽ കണ്ടപോലെ പെരുമാറി എന്നും വരാം അങ്ങനെ പെരുമറിയാലും അവളെ പിന്നീട് പറഞ്ഞു മനസിലാക്കാൻ പറ്റും

പക്ഷേ ഇത് അവളോട്‌ പറയാതിരുന്നാൽ എന്റെ നെഞ്ചിലെ ഭാരം കൂടുകയേഒള്ളു. ഇപ്പോൾ അവളോടുള്ള ഇഷ്ടം പറയാതിരുന്ന് ഓർത്ത്‌ പിന്നീട് വിഷമിക്കാൻ അവസരം ഉണ്ടാക്കരുത്.

അവളോട്‌ എന്റെ ഇഷ്ടം തുറന്ന് പറയുക അവളുടെ ഉത്തരം നോ ആണെങ്കിൽ പഴയപോലെ അവളോട് ഫ്രണ്ട് ആക്കുക. എന്തായാലും അവളോട്‌ ഇത് പറയാൻ തീരുമാനിച്ചു ഞാൻ കിടന്നു.

ഉറക്കത്തിൽ നിന്നും അഞ്ജുവാണ് എന്നെ വിളിച്ചുണർത്തിയത്.

"ടാ എണീറ്റുവയോ ചായ കുടിക്കാം" എന്ന് പറഞ്ഞവൾ റൂമിന് പുറത്തേക്ക് പോയി. ബാത്‌റൂമിൽ പോയി മുഖവും വായയും കഴുക്കി ഞാൻ ഹാളിലേക്ക് ചെന്നു.

എനിക്കുള്ള ചായ കപ്പും കൂടി പിടിച് അഞ്ജു സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ സോഫയിൽ ഇരുന്നപ്പോൾ അവൾ ചായ കപ്പ്‌ എനിക്ക് തന്നു.

"വേഗം ചായ കുടിക്ക് എന്നിട്ട് വേണം നീ ഫ്ലാറ്റിൽ കൊണ്ടാക്കാൻ " എന്നോട് പറഞ്ഞ് അവൾ കുടിച്ചു കഴിഞ്ഞ കപ്പ്‌ എടുത്ത് ടേബിളിൽ വച്ചു.

"മ്മ് " അതിന് മൂളി കൊണ്ട് ഞാൻ കപ്പ്‌ താഴെ വച്ചു എന്നിട്ട് അഞ്ജുവിന് നേരെ തിരിഞ്ഞു.

💬 Comments

View all comments