Chapter Title : യോദ്ധാവ് 3 [Romantic idiot]
അവളുടെ റൂമിൽ അവളുടെ ബാഗ് എടുത്ത് പുറത്ത് വന്നു. അവൾ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നടന്നു.
അവൾ പോകാത്തിരിക്കാൻ ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു. അഞ്ജു എന്നെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി. എന്നിട്ട് അവളുടെ വലത്തെ കൈ എന്റെ നേരെ നീട്ടി. എന്റെ കണ്ണിൽ ഇരുട്ട് കയറി.
കണ്ണ് തുറന്ന ഞാൻ കാണുന്നത് ചിരിച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന അഞ്ജുവിനെയാണ്.
"എന്ത് ഉറക്കം ആണ് അപ്പു വേഗം എന്നിക്ക് ഹോസ്പിറ്റലിൽ പോകണ്ടേ "
ഹോ അതൊക്കെ സ്വപ്നം ആയിരുന്നോ. അത് സ്വപ്നം ആണെന്നത് എന്നിൽ ഒരേ സമയം സന്തോഷവും ദുഃഖവും ഉണ്ടാക്കി. അതൊക്കെ സ്വപ്നം ആണെന്ന സന്തോഷവും ഇനി അങ്ങനെ നടക്കുമോ എന്ന ദുഃഖവും.
ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് രാവിലെ ആയതിനാൽ ഞങ്ങൾ വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ഡോക്ടറെ കണ്ട് അഞ്ജുവിന്റെ കൈയിലെയും കളിലെയും കെട്ടഴിച്ചു. കുറച്ചു ദിവസം കയ്യും കാലും അനകത്തെ ഇരുന്നതിന്നാൽ വളരെ പ്രയാസപെട്ടാണ് അവൾ നടന്നത്.
ഉച്ചക്കുള്ള ഫുഡും വാങ്ങി ഞങ്ങൾ തിരിച്ചു ഫ്ലാറ്റിലേക്ക് വന്നു. ഞാൻ ചൊറ് എടുത്ത് പ്ലേറ്റിലേക്ക് ഇട്ടപോളെക്കും അഞ്ജു ഡ്രെസ്സ് മാറി ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു.
ചൊറിലേക്ക് കറി ഒഴിച്ച് ഉരുളയാക്കി അഞ്ജുവിന് നേരെ നീട്ടി. അവൾ എന്നെ ആദ്യം ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് വാതുറന്നു അത് സ്വീകരിച്ചു.
അപ്പോളാണ് അഞ്ജുവിന്റെ കൈയിലെ കെട്ടഴിച്ച കാര്യം എനിക്ക് ഓർമ വന്നത്. ദിവസവും അവൾക്ക് വാരി കൊടുക്കുന്ന ഓർമയിൽ ഞാൻ വാരി കൊടുത്തതാണ് അത് അവൾക്കും മനസിലായി.
"ഇത്രയും ദിവസം നീയല്ലേ വാരിത്തന്നത് നിന്നും
💬 Comments
View all comments