0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 723

പതുക്കെ വിളിച്ചു

അവൾ കണ്ണ് പതിയെ തുറന്ന് എന്നെ നോക്കി. എന്നെ കണ്ടപ്പോൾ അവൾക്ക് ഒരു ആശ്വാസഭാവം വന്നു.

പെട്ടെന്ന് വീണ്ടും ഇടി വെട്ടിയപ്പോൾ അവൾ കിടന്നു വിറച്ചു. ഞാൻ അവളുടെ തല എടുത്ത് മടിയിൽ വച്ചു "പേടിക്കണ്ട ഞാൻ കൂടെ ഉണ്ട് " അവളോട് പറഞ്ഞ് എന്റെ കയ്യ് കൊണ്ട് അവളുടെ ചെവി പൊത്തി. പിന്നീട് ഇടി വെട്ടിയപോളും അവൾ ചെറുതായി വിറച്ചെങ്കിലും കരച്ചിൽ നിന്നു.

അവളുടെ വിറയൽ നിന്നപ്പോൾ അവൾ ഉറങ്ങി എന്ന് മനസിലായി. കിടന്ന് ഉറങ്ങുബോൾ പെണ്ണിനെ കാണാൻ ഒടുക്കത്തെ ഭംഗിയാണ്. അവളെ നോക്കിയിരുന്നു എപ്പോളോ ഞാനും ഉറങ്ങി.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ അഞ്ജു ബെഡിൽ ഉണ്ടായിരുന്നില്ല. ഞാൻ കുളിച് റെഡിയായി ഹാളിൽ ചെന്നപ്പോൾ അഞ്ജു അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

എന്തായാലും അഞ്ജുവിനോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ഉറപ്പിച്ചു.

"അഞ്ജു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "

"എന്താ അപ്പു "

"അത്.......... അത്...........അഞ്ജു എനിക്ക് നിന്നെ ഇഷ്ടമാണ്. "

"വാട്ട്‌............ "

"I LOVE YOU അഞ്ജലി "

ശേ ഞാൻ നിന്നെ കുറിച്ച് ഇങ്ങനെ ഒന്നുമല്ല ചിന്തിച്ചത്. നീ ഇത്ര ചീപ് ആണോ........ ? ഒരു പെൺകുട്ടി അടുത്ത് ഇടപാഴാക്കിയാൽ അവൾക്ക് നിന്നെ ഇഷ്ടമാണ് എന്നാണോ നീ ഒക്കെ വിചാരിച്ചിരുന്നത്.

നിന്നെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി അല്ലെ ഞാൻ കണ്ടത് എന്നിട്ട് നീ...................... ഇതിന് വേണ്ടിയാണോ നീ എന്നെ ആക്‌സിഡന്റ് ആയപ്പോൾ ഇങ്ങോട്ട് കൊണ്ടുവന്നത്. സിംപതി ഉണ്ടാക്കി എന്നെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ. ചെ..........

അഞ്ജു

💬 Comments

View all comments