Chapter Title : യോദ്ധാവ് 3 [Romantic idiot]
വേറെ ഒരു കാര്യം ആലോചിക്കുകയായിരുന്നു. നീ എന്താ പറഞ്ഞത്....... ? "
"നാളെയാണ് ഡോക്ടർ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞിട്ടുള്ളത്. "
"അതിനെന്താ പോകാം" ഒറ്റവാക്കിൽ അവൾക്ക് മറുപടി നൽകി
"നിനക്ക് എന്ത് പറ്റി ഇന്ന് വന്നപ്പോതൊട്ട് എന്താ ആലോചനയിൽ ആണല്ലോ എന്താ കാര്യം............."
"ഏയ്യ് അങ്ങനെ പ്രതേകിച്ചു ഒന്നുമില്ല. ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം "
തത്കാലം അവളുടെ ചോദ്യത്തിൽ നിന്നും രക്ഷപെടാൻ പറഞ്ഞു. റൂമിൽ വന്ന് കട്ടിലിലിരുന്ന് വീണ്ടും ഞാൻ ചിന്തയിൽ മുഴുക്കി.
രാത്രി കിടന്നിട്ട് ഉറക്കം വരാതെ ഞാൻ എഴുന്നേറ്റു. മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് അവൾ ഇപ്പോൾ ഫ്ലാറ്റിൽ കിടന്ന് ഉറങ്ങുന്നുണ്ടാകും , ശ്രേയയെ മനസ്സിൽ ഞാൻ തെറി പറഞ്ഞു. പിശാശ് ഇത്രയും ദിവസം മനുഷ്യൻ നല്ല ഹാപ്പിയായിരുന്നു അവളുടെ ഒറ്റവാക്കിൽ അത് എല്ലാം പോയി.
ഞാൻ സിഗരറ്റ് വലിക്കാൻ ആയി റൂമിന് പുറത്ത് വന്ന് ബാൽകണിയിലേക്ക് നടന്നു.
ബാൽക്കണിയിൽ എത്തി ഞാൻ സിഗരറ്റ് കത്തിച്ചു. നല്ല മഴയും മിന്നലും ഉണ്ട് പോരാത്തത്തിന് നല്ല കാറ്റും. സിഗരറ്റ് വലിച്ചു കഴിഞ്ഞ് റൂമിലേക്ക് മടങ്ങുബോൾ ആണ് അഞ്ജുവിന്റെ റൂമിൽ വെളിച്ചം കണ്ടത്.
"ഇവൾ ഉറങ്ങിയിലെ....... ? "
ഡോർ തുറന്ന് നോക്കിയപ്പോൾ അഞ്ജു ബെഡിൽ കിടന്നു. കയ്യ് കൊണ്ട് ചെവി രണ്ടും പൊത്തി കണ്ണടച്ചു കിടക്കുവാനവൾ പക്ഷേ അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ട്. പെട്ടെന്ന് ഇടി വെട്ടിയപ്പോൾ അവൾക്ക് കിടന്നുവിറച്ചു.
അപ്പോൾ ആണ് എനിക്ക് അഞ്ജു ഇടിമിന്നലിനെ പേടിയാണ് എന്ന് പറഞ്ഞത് ഓർമ വന്നത്. ഞാൻ ബെഡിൽ അവളുടെ അടുത്ത് ചെന്നിരുന്നു.
"അഞ്ജു........." ഞാൻ
💬 Comments
View all comments