Chapter Title : യോദ്ധാവ് 3 [Romantic idiot]
പോലും അറിയാതെ നിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നീ പോലും അറിയാതെ അവളെ നീ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. യെസ് യു ആർ ഫോൾ ഇൻ ലവ് വിത്ത് ഹേർ.
ബുദ്ധി : ശരി നിനക്ക് ഇനി അവളെ ഇഷ്ടമാണ് എന്ന് തന്നെ വിചാരിക്ക് പക്ഷേ അവൾക്കും നിന്നെ ഇഷ്ടമാകണ്ടേ..................
മനസ്സ് : അവൾക്ക് ഇഷ്ടമാണലോ.........അത് അവളുടെ ഇവനോടുള്ള ഇപ്പോളത്തെ അപ്പ്രോച്ചിൽ നിന്നും തന്നെ മനസിലാക്കാലോ.............
ബുദ്ധി :ഒരു പെൺകുട്ടി ഒരാണിന്റെ അടുത്ത് അടുത്തിടപഴകിയാൽ അത് ലവ് ആകുമോ......... ? അവൾക്ക് ഇവിടെയുള്ള ഒരേയൊരു ഫ്രണ്ട് ആണ് നീ അത് കൊണ്ട് അവൾ നിന്നോട് നല്ല ഫ്രീയായി ഇടപഴക്കുന്നു അത് നീ ഒരിക്കലും മറ്റൊരു അർത്ഥത്തിൽ കാണരുത്.
മനസും ബുദ്ധിയും തമ്മിൽ മൽപിടുത്തത്തിൽ ഏർപ്പെട്ടു. രണ്ടുപേരും വിട്ട് കൊടുക്കത്തെ അവരുടെ ഭാഗത്തു ഉറച്ചുനിന്നു. അവരവരുടെ ഭാഗങ്ങൾ ജയിക്കാൻ അവർ ഓരോരോ കാരണങ്ങൾ നിരത്തി.
"ടാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ................ ? "
അഞ്ജുവിന്റെ ശബ്‌ദം എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നു.
അഞ്ജു എന്നെ തന്നെ നോക്കി ഇരിക്കുവാണ് പക്ഷേ ഞാൻ ഇപ്പോൾ ഫ്ലാറ്റിൽ ആണ് ഇരിക്കുന്നത് എന്ന് എന്നെ അത്ഭുതപെടുത്തി. ഓഫീസിൽ നിന്ന് കാറിൽ കയറിയത് മാത്രം എനിക്ക് ഓർമയുണ്ട് , കാർ ഓടിച്ചതോ ഫ്ലാറ്റിലേക്ക് വന്നതോ ഒന്നും എനിക്കോർമ്മയില്ല. ഭാഗ്യം കാർ എവിടെയും പോയി ഇടിക്കാഞ്ഞത്........ !
"എന്താ " അഞ്ജു പറഞ്ഞതൊന്നും കേൾക്കാത്ത കാരണം ചോദിച്ചു.
"ബെസ്റ്റ്............. നല്ല ആളുടെ അടുത്താ ഞാൻ സംസാരിച്ചിരുന്നത്. നീ ഇത് ഏത് ലോകത്താ............ ? "
"ഞാൻ
💬 Comments
View all comments