Chapter Title : യോദ്ധാവ് 3 [Romantic idiot]
നുണയാൻ ആരംഭിച്ചു. അവളുടെ കൈ എന്റെ കഴുത്തിലൂടെ ഇട്ട് അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു. കുറച്ചുനേരത്തെ അധരപാനത്തിന് ശേഷം ഞാൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും ശ്വാസം നേരെ എടുത്തു. അധരങ്ങൾ തമ്മിൽ വേർപെട്ടെങ്കിലും ഞാൻ അവളോട് ചെന്നാണ് നിൽക്കുന്നത്.
"ഇപ്പോൾ കരട് പോയി ????" അവളോട് ചേർന്ന് നിന്ന് തന്നെ പറഞ്ഞു.
രണ്ടുപേരുടെയും ശ്വാസഗതി നേരെയായപ്പോൾ ഞാൻ വീണ്ടും അധരപാനത്തിനായി അധരത്തെ അവളിലേക്ക് ചേർത്തു പക്ഷേ ഇത്തവണ എന്റെ നീക്കം മുൻക്കൂട്ടി മനസിലാക്കിയ അഞ്ജു എന്റെ അധരം അവളിൽ എത്തുന്നതിന് മുൻപെ എന്നെ തള്ളിയിട്ടു ഡോർ തുറന്നു പുറത്ത് കിടന്നു.
"വേഗം ഓഫീസിലേക്ക് വരാൻ നോക്ക് തെമ്മാടി " എന്ന് പറഞ്ഞു അവൾ പോയി അവൾക്ക് പിന്നാലെ ഞാനും ഓഫീസിലേക്ക് ഇറങ്ങി.
അഞ്ജലി വന്നതിനാൽ എല്ലാവരും അവരവരുടെ വർക്കിൽ മുഴുക്കി ഇരിക്കുവാണ് . ഞാനും എന്റെ വർക്ക് ചെയ്യാൻ ആരംഭിച്ചു.
ഉച്ചക്ക് ശേഷം അഞ്ജു നേരത്തെ ബാഗ് എടുത്ത് പുറത്തേക്ക് പോയി.
"ഇവൾ ഇത്ര നേരത്തെ എവിടെക്കാണ് പോകുന്നത് " എന്ന് അറിയാൻ അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് അവളുടെ മെസ്സേജ് കാണുന്നത്
എന്റെ ആന്റി ഇവിടെ വന്നിട്ടുണ്ട്. ഞാൻ ആന്റിയെ കാണാൻ പോകുന്നു വരാൻ ചിലപ്പോൾ വൈക്കും ഇതായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം.
ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ചേട്ടായി എന്ന് വിളിച്ചു അന്ന വരുന്നത്.
"ചേട്ടായി എന്റെ ഒപ്പം ഒന്ന് മാളിൽ വരുമോ ? "
"എന്തിന്......... ? "
"ഡ്രെസ്സ് എടുക്കാൻ ആണ്......... "
"ഒന്ന് പോയെ പെണ്ണെ.......ഡ്രെസ്സ്
💬 Comments
View all comments