0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 706

ഞാൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി. "

"എന്തിനാ അമ്മ എന്നെ രാവിലെ തന്നെ വിളിച്ചത്....... ? "

"ഇന്ന് ഒന്നാംതിയ്യതി അല്ലെ എന്നെ ഒന്ന് അമ്പലത്തിൽ ആക്കി താടാ...... "

"ഹാ നടന്നത് തന്നെ. എന്നെ കൊണ്ട് ഒന്നും വയ്യ അത്രയും ദൂരം വണ്ടി ഓടിക്കാൻ...... "

"അമ്മയുടെ മുത്ത് അല്ലെടാ ഒന്ന് അമ്മയെ ആക്കിതാ..........."

"സോപ്പിങ് ഒന്നും കൊണ്ടും കാര്യം ഇല്ല ലക്ഷ്മിക്കുട്ടി പിള്ളേർ ഒക്കെ വലുതായി ഇത് ഒന്നും ഏൽക്കില്ല.........."

"അതെ പിള്ളേർ ഒക്കെ വലുതായി പണ്ട് നിന്നെയും എടുത്ത് എവിടേക്ക് ഒക്കെ കൊണ്ട് പോയിരിക്കുന്നു. "

"ഇപ്പോൾ നിങ്ങൾ വലുതായപ്പോൾ അമ്മയെ അമ്പലത്തിൽ കൊണ്ട് പോകാൻനിനക്ക് ഒക്കെ നാണക്കെട് അല്ലെ. "

"മക്കൾ ഒക്കെ വലുതായാൽ അവരുടെ കൈയിൽ നിന്നും ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത് എന്ന് പണ്ടുള്ളവർ പറയുന്നത് ശരിയാ . "

"നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ കാര്യങ്ങൾ അല്ലെ വലുത്..........."

"Wow കൊള്ളാം സൈക്കോളജിക്കൽ മൂവ്. മതി അഭിനയിച്ചത് ഞാൻ കൊണ്ട് പോകാം ........ "

"അമ്മയുടെ മുത്താണ് " അമ്മ കെട്ടിപിടിച്ചന്നെ ഉമ്മവച്ചു.

"ഒരു ഓസ്കാർ കിട്ടാൻ ഉള്ള ഒക്കെ ഉണ്ട് അഭിനയം. "

നിന്റെ ഒക്കെ ഒപ്പം പിടിച്ചു നില്കണ്ടേ.
വേഗം റെഡിയായി വാ അമ്മ താഴെ ഉണ്ടാക്കും.

നടന്നു നീങ്ങി കൊണ്ടിരുന്ന അമ്മ എന്നെ തിരിഞ്ഞു നോക്കി. പെട്ടെന്ന് അമ്മയുടെ മെത്ത് മൊത്തം ചോരയായി.

ചോരയിൽ കുളിച്ചു നിൽക്കുന്ന അമ്മ എന്നെ ഒരു നോട്ടം നോക്കി.

"അമ്മേ........." ഞാൻ ഞെട്ടി എഴുന്നേറ്റു. ഞാൻ ആകെ വിയർത്തു

💬 Comments

View all comments