Chapter Title : യോദ്ധാവ് 3 [Romantic idiot]
കുളിച്ചു.
"ആർ യു ഓക്കേ ഡേവിഡ് " അപ്പോളാണ് അഞ്ജലി അടുത്ത് ഉണ്ടെന്നുള്ള കാര്യം പോലും ഞാൻ അറിയുന്നത്.
"യാ ആം ഫൈൻ "
"താൻ എങ്ങനെ ഇവിടെ എത്തി "
"വെള്ളം കുടിക്കാൻ ഹാളിൽ വന്നതാ ഞാൻ , തന്റെ റൂമിൽ നിന്നും ശബ്‌ദം കേട്ടപ്പോൾ എന്താ എന്ന് നോക്കാൻ വന്നപ്പോളാ നീ കിടന്ന് പിച്ചും പേയും പറയുന്നത് കേട്ടത് . "
"ഞാൻ അമ്മയെ സ്വപ്നം കണ്ടു അതാ "
"മ്മ് മനസിലായി നീ അമ്മ അമ്മ എന്ന് ഇടക്ക് പറയുന്നുണ്ടായിരുന്നു. "
"നീ കുറച്ച് വെള്ളം കുടിക്ക് " അഞ്ജലി നീട്ടിയ ജഗ്ഗ് വാങ്ങി ഞാൻ വെള്ളം കുടിച്ചു.
വെള്ളം കുടിച് കഴിഞ്ഞപ്പോൾ കുറച്ച് ആശ്വാസമായി.
"നീ ഈ വയ്യാത്ത കാലും വച്ച് അധികം നടക്കണ്ട. എന്ത് കാര്യം ഉണ്ടക്കിലും എന്നെ വിളിച്ചാൽ മതി. വെറുതെ എന്തിവലിച്ച് നടന്ന് കാലിന്റെ നീര് കൂട്ടണ്ടാ. "
" ഓ ശരി ഡോക്ടർ ?????"
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
"ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം "
"ഡേവിഡ് നീ സംഗീതം പഠിച്ചിട്ടുണ്ടോ "
"എന്ത്....... ? " ചപ്പാത്തി ചപ്പാത്തിക്കലിൽ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു.
"സംഗീതം പഠിച്ചിട്ടുണ്ടോ എന്ന് "
" സംഗീതം ഞാൻ എവിടെയും പോയി പഠിച്ചിട്ടൊന്നുമില്ല . പക്ഷേ അമ്മ ചെറുപ്പത്തിലേ കുറച്ച് ബേസിക് ഒക്കെ പറഞ്ഞു തന്നിട്ടുണ്ട് അത്രയും ഒള്ളു. "
അമ്മക്ക്
💬 Comments
View all comments