Chapter Title : യോദ്ധാവ് 3 [Romantic idiot]
ഇഷ്ടത്തിന് സമ്മതിക്കില്ല എന്നും തങ്ങളെ തമ്മിൽ ഒരിക്കലും ഒന്നിക്കാൻ അനുവദിക്കില്ല എന്നും അവർക്കു മനസിലാക്കി.
ജോൺ തന്റെ ഇഷ്ടത്തെ കുറിച്ച് വീട്ടിൽ അറിയിച്ചു. ഒരു അന്യജാതി പെണ്ണിനെ ആണ് കെട്ടാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ വീടിന്റെ പടിചവുട്ടരുത് എന്നാണ് അപ്പച്ചൻ ജോണിന് മറുപടി കൊടുത്തത്.
ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും പരസ്പരം പിരിയാൻ അവർ തയാർ ആയിരുന്നില്ല.
അവർ അവിടെ നിന്നും നാട് വിട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റർ മാര്യേജ് ചെയ്ത് അവർ ഒരു പുതിയ ജീവിതം ആരംഭിച്ചു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
"പിന്നീട് നിങ്ങളെ അനേഷിച്ചു ബന്ധുക്കൾ ആരും വന്നിലെ ? "
"ഇല്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്ന് അവർ കരുതി കാണും. ഞാൻ ഒരുപാട് തവണ ചോദിച്ചു തിരിച്ചു നാട്ടിൽ പോകുന്നതിനെ കുറച്ചു എന്നാൽ രണ്ടുപേർക്കും അതിൽ താല്പര്യം ഉണ്ടായിരുന്നില്ല. വർഷങ്ങൾ ഇത്രയും കഴിഞ്ഞെങ്കിലും വീട്ടുക്കാരുടെ പ്രതികരണം എങ്ങനെ ആക്കും എന്ന് വിചാരിച്ചാകും. "
"അവർ മരിച്ചപോളും ആരും വന്നില്ല........ ? "
"അച്ഛന്റെ ബന്ധുക്കൾ ആരൊക്കെയോ വന്നെന്ന് അച്ഛന്റെ സുഹൃത്തുക്കൾ പറഞ്ഞു. അമ്മയുടെ വീട്ടുക്കാർ അറിഞ്ഞോ എന്ന് പോലും അറിയില്ല. "
"അമ്മ അവരെ ഒക്കെ ഒരു പാട് മിസ്സ് ചെയ്യുന്നുണ്ടെന്ന് എന്റെ അടുത്ത് പലപ്പോളും പറഞ്ഞിട്ടുണ്ട് . എന്നാൽ അച്ഛന് അങ്ങനെ ഒരു വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല . "
"ലവ് മാര്യേജിന്റെ കുഴപ്പം അതാണ് ഫാമിലി മൊത്തം എതിരാക്കും. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ് കാരണം അവർക്കാണ് ഫാമിലി കമ്മിറ്റ്മെന്റ് പുരുഷൻമാരെക്കാളും കൂടുതൽ. "
"അപ്പോൾ നീ നിന്റെ അമ്മാവന്റെ മകനെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചോ.... ? "
"ഏയ്യ് ഞാൻ അങ്ങനെ പറഞ്ഞോ ? "
"അഞ്ജലി ഞാൻ ഒരിക്കൽ എന്റെ അമ്മയോട് ചോദിച്ചിരുന്നു "അമ്മക്ക് അച്ഛനെ കല്യാണം കഴിക്കാതെ വീട്ടുക്കാർ പറഞ്ഞത് കേട്ടാൽ മതി എന്ന് എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ " എന്ന് അതിന് അമ്മ എനിക്ക് തന്ന മറുപടി "
"അപ്പു ഞാൻ ഇരുപത്തിരണ്ട് വയസ്സ് വരെ വീട്ടുക്കാർ പറഞ്ഞതനുസരിച്ചാണ് ജീവിച്ചത് പക്ഷേ കല്യാണം എന്ന് പറയുന്നത് ഇനിയുള്ള എന്റെ ഭാവി ജീവിതം ആണ്. "
"അങ്ങനെ ഒരു പങ്കാളിയെ കണ്ടെത്തുമ്പോൾ അയാളെ എനിക്ക് ഇഷ്ടപ്പെടണം കാരണം ഇനിയുള്ള ജീവിതം മൊത്തം അയാളുടെ ഒപ്പം ജീവിക്കേണ്ടത്ത് ഞാൻ ആണ് അല്ലാതെ വീട്ടുക്കാർ അല്ല . അന്ന് അവരുടെ ഇഷ്ടത്തിന് നിന്നിരുന്നെങ്കിൽ അവർക്ക്
💬 Comments
View all comments