0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 709

അറിഞ്ഞിരുന്നില്ല താൻ തന്നെ തനിക്ക് വെട്ടുന്ന കുഴിയാണത് എന്ന്. "

"ഒരു ദിവസം അച്ഛന് ഭക്ഷണം കൊടുക്കാൻ ജോലിക്കാർക്ക് പകരം പോയത് അമ്മയായിരുന്നു. "

"അത് ഒരു തുടക്കം ആയിരുന്നു. "

"ആദ്യ കാഴ്ചയിൽ തന്നെ അച്ഛന്റെ ഹൃദയത്തിൽ അമ്മ കയറി പറ്റി. "

"അച്ഛനെ കുറ്റം പറയാൻ പറ്റില്ല. പേര് പോലെ തന്നെ ലക്ഷ്മി ദേവിയെ പോലെ ആയിരുന്നു അമ്മ. ആ മുഖത്തെ തേജസും ഐശ്വര്യവും...... "

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

"ആരാ എന്താ വേണ്ടത്.......... ? "

ഗാംഭീര്യം ഉള്ള ശബ്‌ദം കേട്ട് ലക്ഷ്മി ഞെട്ടി

"അത്....... ഞാൻ........... തറവാട്ടിന്............ ഭക്ഷണം...... "

വിക്കി വിക്കി ലക്ഷ്മി എങ്ങനെയോ പേടിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു

"തരൂ" ചിരിച്ചുകൊണ്ട് ജോൺ ലക്ഷ്മിക്ക് നേരെ കൈ നീട്ടി.

ചിരിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ ലക്ഷ്മിക്ക് സമാധാനമായി. അവൾ ഭക്ഷണം പത്രം ജോണിന് കൊടുത്തു.

"എന്താ പേര്.... ? "

"ലക്ഷ്മി "

"എന്താ സാറിന്റെ പേര്.... "

ജോൺ...... ജോൺ കുര്യൻ. പിന്നെ എന്നെ സാർ എന്ന് ഒന്നും വിളിക്കണ്ട പേര് വിളിച്ചാൽ മതി കേട്ടോ

ലക്ഷ്മി അതിന് ചിരിച്ചു കൊണ്ട് തറവാട്ടിലേക്ക് നടന്നു. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന ജോണിനെ കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് നാണം വന്നു.

ലക്ഷ്മി കണ്ണ് വെട്ടത്തിൽ നിന്നും മറയുന്നത് വരെ ജോൺ ലക്ഷ്മിയെ നോക്കി നിന്നു

"പേര് പോലെ തന്നെ ദേവിയാണ്. അവളുടെ മുഖത്തെ തേജസ്സും ഐശ്വര്യവും മുല്ല മുട്ട് പൊഴിയും പോലെത്തെ ചിരിയും നീല കണ്ണുകളും കണ്ടാൽ ഒരു ദേവത

💬 Comments

View all comments