0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 557
അഖി പണി തുടങ്ങി. അഖി : നിന്നോട് ചോദിച്ചത്  കേട്ടില്ല ? അവൾ നിന്ന് വിയർക്കാൻ തുടങ്ങി. "സോറി ചേട്ടാ  പേടിച്ചിട്ട് വിട്ട് പോയതാ " അത് പറഞ്ഞപ്പോ ഉള്ള അവളുടെ ഭാവം കണ്ട് ഞങ്ങൾ മൂന്ന് പേർക്കും ചിരിപൊട്ടി. എന്നാൽ അത് പുറത്ത് കാണിക്കാതെ കടിച്ചു പിടിച്ചു ഞങ്ങൾ നിന്നു. "നിനക്ക് ലവർ ഉണ്ടോ " "ഇല്ല " "ഐയോ അത് കഷ്ടം ആയാലോ അഖി ഇനി നമ്മൾ എന്താ ചെയുക  ?" അഖി : ലവർ ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് ലവർ ഉണ്ടാക്കി കൊടുകാം. "വൈശാഖ് നിനക്ക് ഇവളുടെ ലവർ ആകാൻ താല്പര്യം ആണോ ? " വൈശാഖ് : എനിക്ക്  നൂറുവട്ടം  സമ്മതം ആണ്. "എന്നാൽ മോൾ അവനെ പ്രൊപ്പോസ് ചെയ്തേ " അവൾ എന്നെ തന്നെ നോക്കി നിന്നു. അഖി : പിന്നെ ഈ പ്രൊപ്പോസ് എന്ന് പറഞ്ഞാൽ  വെറുതെ i love you എന്നല്ല  പറയേണ്ടത്. നിന്റെ പ്രൊപോസൽ കേട്ട് ഇവന് നിന്നെ ഇഷ്ടം ആകണം . സൊ കുറച്ച് കവികമായി തന്നെ  പറയണം. ഞാൻ ഒരു പേന അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങിച്  എന്തിനാ എന്ന മട്ടിൽ എന്നെ  നോക്കി. "ഇവിടെ പ്രപ്പോസ്  ചെയ്യാൻ പൂവ് ഒന്നും ഇല്ല തല്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്." അഖി : എന്തടി നിനക്ക് ചെയ്യാൻ പറ്റിലെ ? അവൾ പേടിച്ച് വൈശാക്കിന്റെ നേരെ  തിരിഞ്ഞ്. എന്തോ ആലോചിച്ചു നിന്നു. അഖി : എന്താടി ആലോചിക്കുന്നത് ? "അത്....

💬 Comments

View all comments