0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 567
തോന്നുന്നു. " "നിന്റെ കണ്ണിന് ഒരു കുഴപ്പമില്ല. ഞാനും അത് തന്നെയാ കാണുന്നത്. " വൈശാഖ്  അന്നയോട് സംസാരിക്കുന്നതിൽ എനിക്ക്  ഒന്നും തോന്നിയില്ല. കാരണം അവൻഎല്ലാവരോടും  നല്ല കമ്പനി മൈൻഡ് ആണ്. എന്നാൽ അഖി ..... !  അവൻ  ശ്രേയയോടും സോനയോടും  എല്ലാതെ വേറെ ഒരു പെണ്ണിനോടും സംസാരിക്കുന്നത് പോലും ഞാൻ കണ്ടില്ല. ആ അവൻ ആണ് ഇന്ന് വന്ന അന്നയോട് കളിച്ചു ചിരിച്ചിരിക്കുന്നത്. "ഇവൾ എന്ത്  ചെയ്താടി  അഖിയെ കുപ്പിയിൽ ആക്കിയത്. " "ഞാനും അതാ ആലോചിക്കുന്നത്. " "നിങ്ങൾ തമ്മിൽ കോമ്പ്രോമിസ് അയ " "പിന്നെ ഇപ്പോൾ ഞങ്ങൾ നല്ല കൂട്ടാ " അവൾ അഖിയെയും വൈശാഖിനെയും നോക്കി പറഞ്ഞു. ഞങ്ങൾ അവർക്കൊപ്പം ഇരുന്ന് ചായ കുടിച്ചു. അവൾ മറ്റുള്ളവരുമായി സംസാരിക്കുന്നതിന്റെ  ഇടയിൽ എന്നെ ഒളികണ്ണിട്ട്  നോകുന്നും ഉണ്ട്. ഞാൻ അവളെ കാണിക്കാൻ ശ്രേയയും ആയി ഒട്ടി ഇരുന്നു എന്നാൽ അത് അവളിൽ വലിയ ഭാവമാറ്റം ഒന്നും ഉണ്ടാക്കിയില്ല. ഞാനും വൈശാക്കും അഖിയും  സ്‌മോക്ക് ചെയ്യാൻ പുറത്തേക്ക് വന്നു. "അന്നയും ആയി കളിച്ചു ചിരിച് ഇരിക്കുന്നത് കണ്ടാലോ. എന്താ മോനെ ഉദ്ദേശം " അഖി : നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലടാ. അവൾ എനിക്ക് സഹോദരിയെ പോലെയാ "സഹോദരിയോ ? കുറച്ച് നേരം കൊണ്ട് ഇവിടെ എന്തൊക്കെയാ നടന്നത് . രാവിലെ ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ ? " അഖി :  ടാ അവൾ നമ്മൾ  വിചാരിച്ചപോലെ അല്ല. നല്ല കുട്ടിയാണ് "അവൾ നിന്നെ ഒക്കെ എന്ത് കൂടോത്രം ആടാ  ചെയ്തത്. "

💬 Comments

View all comments