Chapter Title : യോദ്ധാവ് [Romantic idiot]
അടികിട്ടിയാൽ മാറുന്ന അസുഖം ആണ്. "
വൈശാഖ് : അടികൊടുക്കാണോ കിസ്സ് കൊടുക്കന്നോ എന്നൊക്കെ നിന്റെ ഇഷ്ടമാണ്. ഒന്ന് പറയാം അവൾ ഒരു നല്ല കുട്ടിയാണ്.
"അവൾ എന്തായാലും കൊള്ളാം . വന്ന അന്ന് തന്നെ നിന്നെ ഒക്കെ കൊണ്ട് അവളെ സപ്പോർട്ട് ചെയ്തു പറയിപ്പിച്ചിലെ. "
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
"അതെ ചേട്ടായി ഇത് ഒക്കെ ശരി ആന്നോ എന്ന് നോക്കുമോ "
അവൾ കംപ്ലീറ്റ് ചെയ്ത ഫയൽ കൊണ്ടു വന്ന് ചോദിച്ചു.
"അതെ ഞാൻ ക്ലോസ് ആയി ഇടപഴകിയത് കൊണ്ടന്നോ ശ്രേയ ചേച്ചി ലവർ ആണെന്ന് നുണ പറഞ്ഞത്. "
ഫയൽ നോക്കി കൊണ്ടിരുന്ന എന്നോട് അന്ന ചോദിച്ചു.
"അത് നുണ ഒന്നും അല്ല സത്യം ആണ് അവൾ പറഞ്ഞിട്ടും വിശ്വസം ആയില്ലേ. "
"എന്റെ അടുത്ത് സോന ചേച്ചി പറഞ്ഞു നിങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് അന്നെന്നു , ശ്രേയ ചേച്ചിയുടെ കല്യാണം അടുത്ത മാസം ആണെന്നും. "
പണി പാളി....... !
"ഞാൻ സംസാരിക്കുന്നത് ഇഷ്ടം ഇല്ലെങ്കിൽ പറഞ്ഞാൽ മതി. അതിന് ഇങ്ങനെ നുണ പറയണം എന്നില്ല. "
"ഞാൻ തന്റെ അടുത്ത് നുണ ഒന്നും പറഞ്ഞിട്ടില്ല. "
"പിന്നെ നിങ്ങൾ ലവ് ആണെന്നും കല്യാണം കഴിക്കാൻ പോക്കുന്നെന്നും പറഞ്ഞതോ ? "
"ഞാൻ ഒരിക്കലും ഞങ്ങൾ ലവർ ആണെന്ന് പറഞ്ഞട്ടില്ല. ഞങ്ങൾ ഇഷ്ടത്തിലാണെന്ന് ആണ് പറഞ്ഞത്. "
"ഇഷ്ടം എന്ന് വച്ചാൽ ലൗ എന്നല്ല. പിന്നെ അടുത്ത മാസം കല്യാണം ആണെന്നാണ് പറഞ്ഞത്. ഞങ്ങളുടെ കല്യാണം ആണെന്ന് പറഞ്ഞില്ല. "
"പെരുങ്കള്ളൻ തന്നെ.... !
💬 Comments
View all comments