Chapter Title : യോദ്ധാവ് [Romantic idiot]
"മതി "
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
"ഇനി കാര്യം പറ "
ബിയർ ഒരു സിപ്പ് വലിച്ചിട്ടു ഞാൻ ഹരിയേട്ടനോട് ചോദിച്ചു.
"ടാ ഞാൻ അധികനാൾ ഇനി ഇവിടെ ഉണ്ടാകില്ല. "
"എന്താ...? എന്ത്പറ്റി....? "
"നീ ടെൻഷൻ അടിക്കണ്ട എനിക്ക് ഒരു പ്രശ്നവും ഇല്ല "
"പിന്നെ "
എനിക്ക് പ്രൊമോഷൻ കിട്ടി ഹെഡ് ഓഫീസിലേക്ക്
" ? കാര്യം... ! അതിന്റെ ചെലവ് ഈ ബീറിൽ ഒന്നും ഒതുക്കാൻ പറ്റില്ല. "
"ടാ ഒഫീഷ്യൽ ആയി എനിക്ക് ലെറ്റർ ഒന്നും കിട്ടിയിട്ടില്ല. "
"ഹെഡ് ഓഫീസിലെ ജോസ് സാർ എന്നെ പേർസണൽ ആയി വിളിച്ച് പറഞ്ഞതാ. "
"ഒഫീഷ്യൽ ആയി ലെറ്റർ കിട്ടട്ടെ ഒരു പാർട്ടി തന്നെ തരാം !
"അത് മതി "
അവർ ബിയർ ഫിനിഷ് ചെയ്ത് അവിടെ നിന്നും പിരിഞ്ഞു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
Undisclosed Location
കറുത്ത വസ്ത്രധാരി വേഗത്തിൽ നടന്നു .
അയാൾ ഒരു വലിയ വാതിലിനു മുൻപിൽ എത്തി.
അവിടെ കാവൽ നിന്നിരുന്ന കറുത്ത വസ്ത്രധാരിക്കൾ അയാൾക്ക് വാതിൽ തുറന്നു കൊടുത്തു.
അയാൾ ഉള്ളിലേക്ക് നടന്നു.
കീറിയോസ്
( ഗ്രീക്ക് ഭാഷയിൽ മാസ്റ്റർ, ലോർഡ് )
അയാൾ മുട്ട് കുത്തി നിന്ന് തന്റെ മുൻപിൽ നിന്ന വ്യക്തിയെ വിളിച്ചു.
അയാൾ കറുത്ത വസ്ത്രധാരിക്ക് നേരെ തിരിഞ്ഞു.
45-50 ഇടയിൽ പ്രായം, 7 അടി പൊക്കം, ഉറച്ച ശരീരം, കണ്ണുകൾ ചുവന്നു രക്തവർണ്ണമായിരുന്നു. വലത് കൈയിലെ ചുണ്ടുവിരലിൽ സിംഹമുദ്ര ഉള്ള മോതിരം.
സിംഹത്തിന്റെ ചുവന്ന കണ്ണുകൾ പ്രകാശം തട്ടുബോൾ തിളങ്ങുന്നു.
ഒറ്റ നോട്ടത്തിൽ
💬 Comments
View all comments