0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 549
രവി അങ്കിളും പച്ചക്കറി വണ്ടിയും തള്ളി വരുന്ന ബംഗാളി പയ്യനും ഇപ്പോൾ സ്ഥിര കാഴ്ചക്കളായി മാറി. ഒരു വർഷം മുൻപ് ഈ നഗരത്തിൽ വരുമ്പോൾ ഞാൻ ഒരു അപരിചിതർ ആയിരുന്നു. A complete stranger...  ! എന്നാൽ ഇന്ന് ഈ നഗരത്തിന്റെ  മുക്കും മൂലയും  എനിക്ക് ഇപ്പോൾ  മനപ്പാഠം ആണ്. ഈ നഗരത്തിന്റെ  നാഗരികതയും സംസ്കാരവും ഞാൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നു. ബാംഗ്ലൂർ........ ഇന്ത്യയുടെ സിലക്കൺ വാലി. സിറ്റി ഓഫ് ഗാർഡൻസ് ,  സിറ്റി ഓഫ് ലേക്‌സ്‌ എന്നുമൊക്കെ ഈ നഗരം അറിയപ്പെടുന്നു. IT കമ്പനികൾ ഇവിടെ കൊടികുത്തി വാഴുന്നു. ഏത് ഒരു സാധരണകാരനും  ജീവിക്കാൻ പറ്റുന്ന സിറ്റി. ഇവിടെ പണം  സമ്പാദിക്കുന്നത് എളുപ്പമാണ് ചിലവഴിക്കുന്നതിന്ന്  അതിനേക്കാൾ എളുപ്പവും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും ഇവിടെ ജോലി അനേഷിച്ചു വരുന്നവർ  നൂറോള്ളം  ആണ്. ജീവിതത്തിന്റെ  പുതിയ  മേച്ചിൽപ്പുറങ്ങൾ തേടുന്നവർ..... ! ബാംഗ്ലൂരിന്റെ  അയഥാർത്ഥ ഭംഗി രാത്രിയിൽ ആണ്. സിറ്റി ഓഫ് നൈറ്റ്‌  എന്ന് ഈ നഗരത്തെ വിശഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം. പാർക്കിങ്ങിൽ വണ്ടി പാർക്ക്‌ ചെയ്ത  ഞാൻ ഓഫീസിലേക്ക് കയറി. ഐഡി കാർഡ്  ചോപ്പ് ചെയ്ത് ഞാൻ അകത്തു കയറി. ഓഫീസ് ടൈം ആകുന്നോള്ളൂ. ഞാൻ ടേബിളിൽ ബാഗ് വച്ച് പുറത്തേക്ക് നീങ്ങി. പുറത്തിറങ്ങി ഒരു സിഗരറ്റ് പോക്കറ്റിൽ നിന്നും എടുത്ത് കത്തിച്ചു. ചുണ്ടിൽ സിഗരറ്റ് എരിയുന്നത്തിന് ഒപ്പം നെഞ്ചിലെ കനലും ഏരിയാൻ തുടങ്ങി. കണ്ണുകൾ കാഴ്ചയുടെ അങ്ങേയറ്റം തേടാൻ ആരംഭിച്ചു മനസ്സ് ഓർമകളുടെയും. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ ദൈവമേ സമയം ഇത്രയും ആയോ ?

💬 Comments

View all comments