0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 552
ഇന്ന് എന്തായാലും ഓഫീസിൽ എത്താൻ വൈക്കും. ആദ്യ ദിവസം തന്നെ വൈകി ചെന്നാൽ അവർ ഓക്കേ എന്ത് കരുതും. അന്ന ഓരോന്ന് ആലോചിച്ചു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ തുടങ്ങി ഒപ്പം  യൂബർ ബുക്ക്‌ ചെയ്തു. "കുഴപ്പമില്ല  കാണാൻ ഒരു സുന്ദരി തന്നെ " അന്ന കണ്ണാടിയിൽ  നോക്കി പറഞ്ഞു. അഞ്ചു മിനിട്ടിന് ഉള്ളിൽ ടാക്സി വന്നു അവൾ അതിൽ കയറി ഓഫീസിലേക്ക് പുറപ്പെട്ടു. അവൾ വിൻഡോയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു. വഴി അരികിലെ ഓരോ കാഴ്ചകളും അവൾ ഒരു കൊച്ചു കുട്ടിയെ പോലെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. സത്യം പറഞ്ഞ വീട്ടിലെ ജീവിതത്തിൽ  നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു ഇവിടേക്ക്. അവിടെ നിന്നാൽ  നിന്ന് തിരിയാൻ സമ്മതിക്കില്ല പപ്പയും മമ്മിയും. എല്ലാ കാര്യത്തിനും അവരുടെ മേൽനോട്ടം ഉണ്ടാകും. "അന്ന അത് ചെയ്യരുത് ഇത് ചെയ്യരുത്, അവിടെ പോകരുത്, ഇവരോട് സംസാരിക്കരുത്, അടങ്ങി ഇരിക്ക്, ഈ ഡ്രെസ്സ് ഇടരുത് " എന്ന് ഓക്കേ  പറഞ്ഞ് മനുഷ്യനെ വട്ട് പിടിപ്പിക്കും. "എന്ത് ചെയ്യാൻ സ്നേഹം കൊണ്ടാ " ഒറ്റ മോൾ അല്ലെ  ! ഇപ്പോൾ ഞാൻ ഒരു കൂടപിറപ്പ്  ഇല്ലാത്തതിൽ  നന്നായി വിഷമിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ ഈ പണി മൊത്തം എനിക്ക് ഒറ്റക്ക്  കിട്ടില്ലാലോ  ! ഷെയർ ചെയ്ത് പോയേനെ.
അതിൽ നിന്നും ഒക്കെ  രക്ഷപ്പെടാൻ ആണ് ഈ ജോലി തിരഞ്ഞെടുത്തത്. പക്ഷേ ഇവിടെ വന്നപ്പോൾ അവരെ നന്നായി മിസ്സ്‌ ചെയ്യുന്നു. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ ടാക്സി ഇറങ്ങി ഞാൻ ഓഫീസിലേക്ക് നടന്നു. ഞാൻ ഓഫീസിന്റെ മുൻപിൽ നിന്നു. എനിക്ക് വല്ലാത്ത ടെൻഷനും പേടിയും തോന്നി.

💬 Comments

View all comments