0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 238
ശ്രേയ : ടാ കണ്ടിട്ട് ഒരു പാവം കൊച്ച് ആണെന്ന് തോന്നുന്നു. അഖിൽ : അതിന് ? ശ്രേയ : ഫസ്റ്റ് ഡേ തന്നെ അതിനെ ഇവിടന്ന് ഓടിക്കന്നോ ? "അങ്ങനെ ഓടുന്നവൾ അന്നേൽ ഓടട്ടെ. റാഗിംഗ് ഒക്കെ നേരിടാൻ കഴിയാത്തവൾ ഇവിടെ എങ്ങനെ നില്കാൻ ആണ് " വൈശാഖ് : അതെ. ഇത് ഒക്കെ കീഴ് വഴക്കങ്ങൾ ആണ്. നമ്മുടെ സീനിയർ നമുക്ക് തന്നു, നമ്മൾ  നമ്മുടെ ജൂനിയർക്ക് കൊടുക്കുന്നു. അവർ അവരുടെ ജൂനിയർക്ക്  കൊടുക്കും. ഇത് അങ്ങനെ തുടരും. "അതെ. അപ്പോൾ അങ്ങനെ ആണ് അഖിലേ പരിപാടി. " അഖിൽ : അവൾ ഒന്ന് HR ന്റെ  റൂമിൽ നിന്ന് ഇറങ്ങട്ടെ. ശ്രേയ : നിങ്ങൾ എന്താണ് എന്ന് വച്ചാൽ ചെയ് ഞാൻ ഒന്നും പറയുന്നില്ല. "ഗുഡ് മോർണിംഗ് ഗയ്‌സ് " ഹരിയേട്ടൻ വരുന്ന വഴിക്ക് ഞങ്ങളെ  വിഷ് ചെയ്തു. "ഇന്നും ലേറ്റ് ആണല്ലോ ? " ശ്രേയ :  പതിവ് പോലെ ട്രാഫിക് ബ്ലോക്ക്‌ ആയിരിക്കും ? ഹരിയേട്ടൻ : ഡി  മതി മതി  എന്നെ  ആക്കിയത്. ഹരിയേട്ടൻ നേരെ മാനേജരുടെ ഓഫീസിൽ കയറി. ഹരിയേട്ടൻ ആണ്  സെയിൽസ് മാനേജർ. ഞങ്ങളുടെ ഒക്കെ ഹെഡ് എന്ന് വേണമെങ്കിൽ പറയാം. നാല്പത്കാരന്റെ  ശരീരവും ഇരുപത്ക്കാരന്റെ  സ്വഭാവവും ആണ് പുള്ളിക്ക്. എല്ലാവർക്കും ചെയ്യാനുള്ള ജോലികൾ അസൈൻ ചെയ്തു ഞങ്ങൾ അവരവരുടെ ഡെസ്കിലേക്ക് മടങ്ങി. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ വൈശാഖ് : ടാ അവൾ HR ന്റെ  റൂമിൽ നിന്നും ഇറങ്ങി ഞങ്ങൾ അഖിലിനെയും വിളിച്ച്  അവളുടെ അടുത്തേക്ക് പോയി. അഖിൽ ഒറ്റക്ക് മതി അവളെ കരയിപ്പിക്കാൻ. ഈ  തെണ്ടിയാണ് ഇവിടെ വന്ന ഭൂരിഭാഗം  പെണ്ണ് പിള്ളേരെയും റാഗ് ചെയ്ത് കരയിപ്പിച്ചിട്ടുള്ളത്. അവന്റെ കലിപ്പൻ  ലുക്കും  ശബ്‌ദവും കേൾക്കുമ്പോൾ തന്നെ ഒരുവിധം എല്ലാവരുടെയും ഗ്യാസ് പോകും.
"ഹേയ് ഇവിടെ വന്നെ " ഹരിയേട്ടന്റെ  റൂമിൽ കയറാൻ പോയ അവളെ അഖി വിളിച്ചു. പേടിച്ചുകൊണ്ട്  അവൾ വരുബോളും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ട്. "എന്താ ചേട്ടാ " അഖി : നിന്റെ പേര് എന്താ ? "അന്ന " വൈശാഖ് : അന്ന എന്ന് മാത്രം ഒള്ളു തലയും വാലും ഒന്നും ഇല്ലേ. "അന്ന ജോസഫ് " അഖി : അത് എന്താടി നിനക്ക് നേരത്തെ തന്നെ പറഞ്ഞാല്. വന്നപ്പോൾ തന്നെ ഇത്ര അഹങ്കാരമോ

💬 Comments

View all comments