0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 554
പിശാശ് മനുഷ്യൻ പേടിച്ചു പോയി " അതിന് മറുപടി തരാതെ അവൾ സിഗരറ്റ് ചുണ്ടോടു ചേർത്ത് വലിക്കാൻ തുടങ്ങി. ഞാൻ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ ആദ്യം പരിചയപ്പെടുന്നത് ശ്രെയയെ ആണ്. അവളുടെ വായാടിതരം പെട്ടെന്ന് ഞങ്ങൾക്കിടയിൽ സുഹൃത്ബന്ധം ഉണ്ടാക്കി. ശ്രേയയുടെ വീട് തൃശ്ശൂരാണ് ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി. " നിന്നെ ഡെസ്കിൽ  കാണാതായപ്പോൾ തന്നെ തോന്നിയ നീ ഇവിടെ കാണും എന്ന്" കാറ്റിൽ പറക്കുന്ന അഴിച്ചിട്ട മുടി ഒതുക്കി കൊണ്ടവൾ പറഞ്ഞു. അതിന് ചിരിക്കുക എല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. "ടാ മീറ്റിംഗ് തുടങ്ങേണ്ട സമയം ആയി" "വൈശാകും അഖിലും നമ്മളെ വെയിറ്റ് ചെയ്ത് അവിടെ നിൽക്കുന്നുണ്ട്. " സിഗരറ്റ് കളഞ്ഞ് എന്റെ കൈയും പിടിച്ച് അവൾ നടന്നു. ഓരോ ഗ്രൂപ്പുകാർ പലസ്ഥലങ്ങളിലായി ടീം മീറ്റിംഗ് നടത്തുന്നുണ്ടായിരുന്നു. "സോന എവിടെ ? " ഞാൻ അവരോടായി  ചോദിച്ചു. ഞാൻ ചോദിച്ചു തീരലും  സോനയുടെ കടന്ന് വരവും ഒന്നിച്ചായിരുന്നു. എന്റെ  ശ്രദ്ധ പതിഞ്ഞത് അവളുടെ പുറകെ വരുന്ന സുന്ദരിയെ ആണ്. വെളുത്ത് ഉരുണ്ട മുഖം, പോണി ടയിൽ ചെയ്ത മുടി, കാതിൽ ഒരു ചെറിയ സ്റ്റെഡ്, ഒരു ശാലീന സുന്ദരി. സോന അവള്ക്ക് HR ന്റെ റൂം കാണിച്ചു കൊണ്ടുത്  ഞങ്ങളുടെ അടുത്തേക്ക് വന്നു. "സോറി ഗയ്‌സ് കുറച്ചു ലേറ്റ് ആയി " അവൾ ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു. സോന, അഖിൽ, വൈശാഖ്, ശ്രേയ, ഞാൻ ഇതാണ് ഞങ്ങളുടെ ടീം. ഞാൻ ആണ് ടീം ലീഡർ. അഖിൽ  കൊച്ചിയിൽ നിന്നുമാണ്. ആൾ ഒരു ചെറിയ

💬 Comments

View all comments