0%

Chapter Title : യുഗം 10 [Achilies]

Author : Achillies Read All Parts 603
ഇളിച്ചോണ്ട് അത് കൈകൊണ്ട് അവിടുന്ന് തൂത്തെടുത് ആഹ് കൈ നക്കി. "എന്റീശ്വര ഇങ്ങനൊരെണ്ണം......" ഞാൻ തലയിൽ കയും വെച്ച് ഇരുന്നുപോയി. പക്ഷെ ഗംഗയെ അടക്കി ഇരുത്താൻ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല, ഇത്ര നാൾ തട്ടി തെറിച്ചു നടന്ന പെണ്ണ് പെട്ടെന്ന് ശ്രേദ്ധിക്കണോന്നും അനങ്ങരുതെന്നും ഒക്കെ പറഞ്ഞാൽ കേൾക്കുവോ, അതോടെ വസൂ ഗംഗായ്ക്കായി സ്പെഷ്യൽ ആയിട്ടു ഒരു ചൂരൽ വാങ്ങി വെച്ചു, സംഗതി എനിക്കിഷ്ടപ്പെട്ടെങ്കിലും. വെറുതെ ഇരുന്നു പ്രാന്ത് മൂക്കുന്ന നേരത്ത് ഗംഗ വന്നു മെക്കിട്ടു കേറുന്നത് എന്റെ അടുത്തായി, അവളുടെ പിച്ചും മാന്തും കടിയും ഇടിയുമെല്ലാം കൊണ്ട് എന്റെ ശരീരം ആന ചവിട്ടി കൂട്ടിയ ആന പിണ്ഡം പോലെ ആയി. അവളെ നോക്കാൻ വേണ്ടി വസൂ ഹോസ്പിറ്റലിൽ പറഞ്ഞു ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പോകുകയും , പിന്നെ എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിലും എത്തുന്ന രീതിയിലുമായി. ഹേമയും വസുവും പഠിച്ച പണി പതിനെട്ടും നോക്കി പുറകെ ഉണ്ടെങ്കിലും കണ്ണ് തെറ്റിയാൽ പെണ്ണ് എന്തേലും ഒപ്പിക്കും, പിന്നെ അവരുടെ വായിലിരിക്കുന്നത് കേട്ടിട്ടേ സമാധാനം ഉള്ളൂ, എന്നെ പിന്നെ പണ്ടേ പേടി ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല. എങ്കിലും ഗംഗയെ ശ്രെദ്ധിച്ചാൽ അവൾ എല്ലാം വളരെ ശ്രേദ്ധിച്ചു തന്നെ ആണ് ചെയ്യുന്നത് എന്ന് മനസിലാകും, പിന്നെ ചെയ്യുന്ന കുരുത്തക്കേടെല്ലാം അവരുടെ കെയെറും അറ്റൻഷനും കിട്ടാൻ വേണ്ടി ആണെന്ന് തോന്നാറുണ്ട്. പാവം അതെല്ലാം വളരെ ആസ്വദിക്കുന്നത് പോലെ, വീണ്ടും ഒരു കുട്ടിയെ പോലെ അവളെ എല്ലാരും നോക്കുന്നത് അനുഭവിക്കുമ്പോൾ കുട്ടികാലം തിരിച്ചു വിരുന്നു വന്ന തിളക്കമുണ്ട് അവളിൽ. അതുകൊണ്ട് തന്നെ അവളുടെ കുറുമ്പുകൾ എല്ലാം ഞാനും എന്ജോയ് ചെയ്യാറെ ഉള്ളു. എന്തെങ്കിലും ചെറിയ ജോലികള്‍ അതായതു കറിക്കു നുറുക്കുന്നതോ മറ്റോ ഒക്കെയെ ഇപ്പോൾ ഗംഗയെ കൊണ്ട് ചെയ്യിക്കാറുള്ളൂ, പിന്നെ വൈകിട്ടത്തെ ഇത്തിരി നേരത്തെ വ്യായാമവും നടപ്പും. ഇതൊക്കെ വസൂ ചൂരലും കൊണ്ട് പുറകെ നടന്നു അവളെ കൊണ്ട് ചെയ്യിക്കുന്നതാണ്,
അല്ലാതെ എന്റെ കൊച്ചിന് ഇഷ്ടമുണ്ടായിട്ടൊന്നുമല്ല. എന്നെ ഇടിക്കാനോ മാന്താനോ ഒക്കെയാണെങ്കിൽ ഗംഗ ഹാപ്പി, പിന്നെ പെണ്ണിനെ ഈ അവസ്ഥയിലാക്കിയത് ഞാൻ ആണല്ലോ അതോണ്ട്

💬 Comments

View all comments