Chapter Title : യുഗം 10 [Achilies]
കേട്ടില്ലെടാ പൊട്ടാ അവൻ ഇല്ലേലും എനിക്ക് എവിടെ വേണേലും പോകാൻ പറ്റൂന്ന് എനിക്കവനെ ഒന്നറിയിക്കാനാ ഞാൻ പോന്നെന്നു,........ആഹ് കവറെല്ലാം ഞാൻ എടുത്തോളാം നീ പുറകിലെ ഡിക്കി തുറന്നു അതിലുള്ളത് എടുത്തോ."
ഇന്ദിരാമ്മ പറഞ്ഞത് കേട്ടതും ഞാൻ ചൂഴ്ന്നൊന്നു നോക്കി.
"എടുത്തോണ്ട് വാടാ ഹരിക്കുട്ട."
പുറകിലെ ഡിക്കി തുറന്നതും രണ്ട് മുഴുത്ത കാർട്ടൺ ആണ് കണ്ണിൽ പെട്ടത്, പിന്നെ ഒരെണ്ണം എടുത്തു തോളിലും മറ്റേത് നിലത്തേക്കും വെച്ച് കാർ വിട്ടു. ഓരോ പെട്ടിയായി കോലായിലേക്ക് കേറ്റുമ്പോൾ ഇന്ദിരാമ്മ അവിടെ നിൽപ്പുണ്ട്.
"എന്റെ പിള്ളേരേന്ത്യയെടാ ഒച്ചേം അനക്കൊമൊന്നും കേക്കാനില്ലല്ലോ."
ഞാൻ വരുന്നതും കാത്ത് കോലായിൽ നിന്ന് ഞാൻ എത്തിയപ്പോളാണ് ഇന്ദിരാമ്മ ചോദിച്ചത്.
"രണ്ടും അടുക്കളയിലാ അതോണ്ടാ പുറത്തേക്ക് കാണാഞ്ഞേ."
"ഒന്ന് വേഗം എടുത്തോണ്ട് വാടാ ഹരി അവളുമാരെ ഒന്ന് കണ്ടോട്ടെ."
ഇന്ദിരാമ്മ തിരക്ക് കൂട്ടി അത് പറയുമ്പോൾ പെട്ടിയും വലിച്ചു നടന്ന എനിക്കാണ് വട്ടു പിടിച്ചത്.
"ഇതെന്തോന്ന ഇന്ദിരാമ്മെ ഇതിനും മാത്രം സാധനം."
എന്റെ പറച്ചിൽ കേട്ട് എന്നെ നോക്കി പുരികം ഉയർത്തി ഇന്ദിരാമ്മ നിന്നു പിന്നെ ഒരു പുച്ഛ ചിരി ചിരിച്ചു.
"അയ്യാ ഇത് നിനക്കല്ല എന്റെ കുട്ട്യോൾക്കാ, രണ്ടിനേം ഫോണിൽ കൂടി സംസാരിക്കാറുണ്ടെലും നേരിട്ട് ആദ്യയോയിട്ടു കാണുവല്ലേ അപ്പോൾ വെറും കയ്യോടെ വരുന്നതെങ്ങനാ ഒന്നുല്ലേലും ഞാൻ അതുങ്ങൾടെ അമ്മയല്ലേ."
"ഓഹോ അപ്പൊ ഞാൻ പുറത്തായോ."
"ഏയ് നീ അല്ലെടാ എനിക്ക് ഇവരെ തന്നെ. നിന്റെ പെണ്ണുങ്ങൾ എനിക്ക് മക്കളല്ലേടാ ചെക്കാ."
"ഈ ഇന്ദിരാമ്മ....വാ നടക്ക്."
പെട്ടിയും തള്ളി അകത്തേക്ക് കയറിയ ഇന്ദിരാമ്മ ചുറ്റും നോക്കാൻ തുടങ്ങി. അജയേട്ടൻ അന്ന് വന്നു പോയതിൽ പിന്നെ എന്റെ കാര്യങ്ങൾ എല്ലാം ഇന്ദിരാമ്മയോട് പതിയെ പറഞ്ഞു മനസ്സിലാക്കി. ആദ്യം കുറച്ചു വിഷമം ഉണ്ടായിരുന്നെങ്കിലും. ഇവളുമാരു വിളിച്ചു സംസാരിച്ചതോടെ മഞ്ഞുരുകി ഇപ്പൊ എന്നെക്കാളും കാര്യോണ് ഇതുങ്ങളെ, എന്നും വിളിയും സംസാരവും, ഇങ്ങോട്ടു വരാനായി കുറെ നാളായിട്ടു അജയേട്ടനോട് പറയുന്നുണ്ടായിരുന്നു. പക്ഷെ അങ്ങേരു മൂന്നാറിന്നു വരുന്നതൊക്കെ കണക്കാ. പക്ഷെ ഇന്ദിരാമ്മ വണ്ടിം പിടിച്ചു ഇങ്ങു പൊരുമെന്നു അജയേട്ടൻ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല.
അകത്തു കയറി രണ്ടിനേം
💬 Comments
View all comments