Chapter Title : യുഗം 10 [Achilies]
കാണാൻ ധൃതി കൂട്ടുന്ന ഇന്ദിരാമ്മയെ അധികം നിർത്തി വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു ഞാൻ നീട്ടി വസുവിനെ വിളിച്ചു.
"എന്താടാ വിളിച്ചു കൂവുന്നെ, അവിടെ അഹ് പെണ്ണ് ഒപ്പിക്കുന്നത് തന്നെ നോക്കാൻ പെടാ പാടാ."
അടുക്കളയിൽ നിന്ന് എണ്ണിപ്പെറുക്കി വസൂ വന്നു നിന്നത് ഇന്ദിരാമ്മയുടെ മുന്നിൽ. പെട്ടെന്ന് കണ്ടൊന്നു അന്ധാളിച്ചെങ്കിലും എന്റെ ഇളിച്ചുള്ള നിൽപ് കണ്ടപ്പോൾ വസൂനും ആളെ മനസിലായി, പിന്നെ ഓടി വന്നു ഇന്ദിരാമ്മയെ കെട്ടിപ്പിടിച്ചു.
"അമ്മ എപ്പോ വന്നു, ഇതെങ്ങനാ ശ്ശൊ ഇവനൊന്നും പറഞ്ഞില്ലല്ലോ അമ്മ വരുന്ന കാര്യം."
അമ്മയെ കെട്ടിപ്പിടിച്ചു തികട്ടി വന്ന സന്തോഷം മുഴുവൻ വസൂ പുറത്തേക്ക് വന്ന ശബ്ദത്തിലൂടെ പ്രതിഫലിപ്പിച്ചു.
"ആഹ് ഞാൻ ഒരു സർപ്രൈസ് തരാൻ വേണ്ടി ആരോടും പറയാതെ വന്നതാ.
എന്റെ മക്കളെ കാണാൻ അമ്മയ്ക്ക് കൊതി തോന്നിയപ്പോ പിന്നൊന്നും നോക്കീലാ."
വസുവിന്റെ നെറ്റിയിൽ ഒരുമ്മ കൂടി കൊടുത്ത് അമ്മ അത് പറഞ്ഞപ്പോൾ
വസൂന്റെ കണ്ണുകളിൽ മിഴിനീർ കണങ്ങൾ അവളുടെ ഉള്ളിൽ നുരയുന്ന സന്തോഷത്തെ പുറത്തു കാട്ടി ഒപ്പം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും.
"അയ്യേ എന്റെ വസൂ കുട്ടി കരയുവാ ദേ വെറുതെ എന്നെക്കൊണ്ട് വടിയെടുപ്പിക്കല്ലേട്ടോ."
കവിളിലൂടെ ഒഴുകാൻ തുടങ്ങിയ കണ്ണീർ തുടച്ചു കവിളിൽ കൂടി ഒരുമ്മ കൊടുത്ത് ഇന്ദിരാമ്മ വസൂനെ ചേർത്ത് പിടിച്ചു.
"ഗംഗ മോളെന്ത്യയെ....കണ്ടില്ലല്ലോ."
വികാര നിർഭരമായ ആഹ് നിമിഷം ഒന്ന് അയഞ്ഞപ്പോൾ ഇന്ദിരാമ്മ ചോദിച്ചു.
"അവള് അടുക്കളയിലുണ്ട് ഹേമേട്ടത്തിയോടൊപ്പം ഇന്ദിരാമ്മയുടെ കൈയിൽ തൂങ്ങി വസൂ മറുപടി കൊടുത്തു.
പിന്നെ ഇന്ദിരാമ്മയും വസുവും അടുക്കളയിലേക്ക് നടന്നു, പുറകെ പെട്ടിയും പൊക്കൊണോമായി ഞാനും.
അടുക്കളയിൽ കയറുന്നതെ ഇന്ദിരാമ്മ കണ്ടത്. മുഖവും കേറ്റി പിടിച്ചു ആരോടോ ഉള്ള വാശി തീർക്കും പോലെ കറിക്ക് അരിയുന്ന ഗംഗയെ ആണ്.
"ഗംഗ മോളെ."
വിളി കേട്ടതും ഗംഗ കണ്ടത് ഇന്ദിരാമ്മയുടെ കയ്യിൽ തൂങ്ങി നിക്കുന്ന വസൂനെയാണ്. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞ ഗംഗ ചാടി പിടിച്ചെഴുന്നേൽക്കാൻ നോക്കി.
"അവിടെ അടങ്ങി ഇരിക്കെടി കുറുമ്പി ഞാൻ അങ്ങോട്ട് തന്നെയാ വരുന്നേ."
ഇന്ദിരാമ്മ പറഞ്ഞത് കേട്ട് ഗംഗ ഇളിച്ചോണ്ട് അവിടെ തന്നെ ഇരുന്നു.
"എന്റെ മോൾക്ക് സുഗോല്ലേ......"
💬 Comments
View all comments