Chapter Title : യുഗം 10 [Achilies]
ഗംഗയുടെ മുഖം കോരിയെടുത്തു രണ്ട് കവിളിലും ഉമ്മ വെച്ച് അമ്മ ചോദിച്ചപ്പോൾ ഗംഗ അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലയാട്ടി. പിന്നെ കൈകൊണ്ട് അവളുടെ വയറ്റിൽ കൈ വെച്ച് ഇന്ദിരാമ്മ ചോദിച്ചു.
"ഇവിടുള്ള ആൾക്കും സുഗല്ലേ."
കേട്ടതും നാണിച്ചു തല താഴ്ത്തി ഗംഗ തലയാട്ടി.
"അയ്യടി കുറുമ്പി നിനക്ക് നാണമൊക്കെ വരുവോ, ഫോണിൽ സംസാരിക്കുന്ന കേട്ടാൽ ഇത്രയും വലിയ കാന്താരി വേറെ ഇല്ലെന്നെ തോന്നു."
ഇന്ദിരാമ്മ ഗംഗയെ വാരിയതും യഥാർത്ഥ ഗംഗ പുറത്തു വന്നു. നാക്ക് നീട്ടി ഇന്ദിരാമ്മയുടെ ഇടുപ്പിൽ ഇക്കിളി കൂട്ടി പെണ്ണ് പഴയ ഗംഗ ആയി.
"ഹ ഹ ഹ മതീടാ, ഇപ്പൊ അമ്മേടെ കുറുമ്പി ആയി."
ഒന്ന് മാറിയപ്പോഴാണ് അടുക്കളയുടെ ഒരു മൂലയ്ക്ക് ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് ഇരുന്ന ഹേമയെ അമ്മ കാണുന്നത്.
"ഹേമ ലേ..... അജയ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് വിഷമിക്കണ്ടട്ടോ എല്ലാം ശെരി ആയി വരും, ഓരോ സമയത്തിന്റെയാ എല്ലാ പ്രെശ്നങ്ങളും."
അവർ സംസാരിക്കുന്നത് ഒന്നും എനിക്ക് അത്ര മനസിലായില്ല. പെട്ടെന്നാണ് ഗംഗ ഇടയിൽ കേറിയത്.
"ഇതെന്തോരം സാധങ്ങളാ അമ്മെ."
അവിടെ നിലത്തിരുന്ന പെട്ടികളിലും കവറുകളിലും കണ്ണൂന്നി ആണ് അവൾ ചോദിച്ചത്.
“അതൊക്കിണ്ട് അമ്മ വെറും കയ്യോടെ വരൂന്നു വിചാരിച്ചോ, ഇതിലെല്ലാം എന്റെ പിള്ളേര്‍ക്ക് കഴിക്കാനുള്ളതാ പിന്നെ ഈ കുറുംബിക്കുള്ള ചില ലേഹ്യങ്ങളും.”
ഇന്ദിരാമ്മ വന്നു ഗംഗയുടെ തലയില്‍ തലോടി പറഞ്ഞു.
“ഹോ ഇനി ഞാന്‍ തിന്നു മരിക്കും.”
ഇത്രേം ഐറ്റം മുന്പില്‍ കണ്ട ആവേശത്തില്‍ ഞാന്‍ വിളിച്ച് കൂവി.
“അയ്യട മോനിപ്പൊ അങ്ങനെ മരിക്കണ്ട,…… നിനക്കുള്ളത് ആ കവറിലുണ്ട്, വേണേല്‍ അത് തിന്നു മരിച്ചോ.”
കൂട്ടത്തിലെ ഏറ്റവും ചെറിയ കവര്‍ ചൂണ്ടി ഇന്ദിരാമ്മ പറഞ്ഞ ഡയലോഗില്‍ ഞാന്‍ വെറും ഊശി ആയി പോയി.
വളിച്ച ചിരിയും ചിരിച്ചു നിന്ന എന്നെ കണ്ടതും ഗംഗ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.
“നീ പോടീ കറുമ്പി.”
ഞാന്‍ വിളിച്ചതും പെണ്ണിന്റെ ചിരി മാറി, ഇന്ദിരാമ്മ എന്നെ തല്ലനായി വന്നതും അതിലും മുന്നേ എന്റെ അരികില്‍ കൂടി ഒരു തവി മൂളി പറന്നുപോയി. പെണ്ണിന്
💬 Comments
View all comments