Chapter Title : യുഗം 10 [Achilies]
കൂട്ടിയേനെ."
കയ്യിലിരുന്ന കവെറുകൾ വാങ്ങി ഞാൻ പറഞ്ഞു.
"അപ്പൊ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലെടാ പൊട്ടാ അവൻ ഇല്ലേലും എനിക്ക് എവിടെ വേണേലും പോകാൻ പറ്റൂന്ന് എനിക്കവനെ ഒന്നറിയിക്കാനാ ഞാൻ പോന്നെന്നു,........ആഹ് കവറെല്ലാം ഞാൻ എടുത്തോളാം നീ പുറകിലെ ഡിക്കി തുറന്നു അതിലുള്ളത് എടുത്തോ."
ഇന്ദിരാമ്മ പറഞ്ഞത് കേട്ടതും ഞാൻ ചൂഴ്ന്നൊന്നു നോക്കി.
"എടുത്തോണ്ട് വാടാ ഹരിക്കുട്ട."
പുറകിലെ ഡിക്കി തുറന്നതും രണ്ട് മുഴുത്ത കാർട്ടൺ ആണ് കണ്ണിൽ പെട്ടത്, പിന്നെ ഒരെണ്ണം എടുത്തു തോളിലും മറ്റേത് നിലത്തേക്കും വെച്ച് കാർ വിട്ടു. ഓരോ പെട്ടിയായി കോലായിലേക്ക് കേറ്റുമ്പോൾ ഇന്ദിരാമ്മ അവിടെ നിൽപ്പുണ്ട്.
"എന്റെ പിള്ളേരേന്ത്യയെടാ ഒച്ചേം അനക്കൊമൊന്നും കേക്കാനില്ലല്ലോ."
ഞാൻ വരുന്നതും കാത്ത് കോലായിൽ നിന്ന് ഞാൻ എത്തിയപ്പോളാണ് ഇന്ദിരാമ്മ ചോദിച്ചത്.
"രണ്ടും അടുക്കളയിലാ അതോണ്ടാ പുറത്തേക്ക് കാണാഞ്ഞേ."
"ഒന്ന് വേഗം എടുത്തോണ്ട് വാടാ ഹരി അവളുമാരെ ഒന്ന് കണ്ടോട്ടെ."
ഇന്ദിരാമ്മ തിരക്ക് കൂട്ടി അത് പറയുമ്പോൾ പെട്ടിയും വലിച്ചു നടന്ന എനിക്കാണ് വട്ടു പിടിച്ചത്.
"ഇതെന്തോന്ന ഇന്ദിരാമ്മെ ഇതിനും മാത്രം സാധനം."
എന്റെ പറച്ചിൽ കേട്ട് എന്നെ നോക്കി പുരികം ഉയർത്തി ഇന്ദിരാമ്മ നിന്നു പിന്നെ ഒരു പുച്ഛ ചിരി ചിരിച്ചു.
"അയ്യാ ഇത് നിനക്കല്ല എന്റെ കുട്ട്യോൾക്കാ, രണ്ടിനേം ഫോണിൽ കൂടി സംസാരിക്കാറുണ്ടെലും നേരിട്ട് ആദ്യയോയിട്ടു കാണുവല്ലേ അപ്പോൾ വെറും കയ്യോടെ വരുന്നതെങ്ങനാ ഒന്നുല്ലേലും ഞാൻ അതുങ്ങൾടെ അമ്മയല്ലേ."
"ഓഹോ അപ്പൊ ഞാൻ പുറത്തായോ."
"ഏയ് നീ അല്ലെടാ എനിക്ക് ഇവരെ തന്നെ. നിന്റെ പെണ്ണുങ്ങൾ എനിക്ക് മക്കളല്ലേടാ ചെക്കാ."
"ഈ ഇന്ദിരാമ്മ....വാ
💬 Comments
View all comments