Chapter Title : യുഗം 10 [Achilies]
താഴ്വാരങ്ങളിൽ കയ്യോടിച്ചു ഞാൻ ചോദിച്ചപ്പോൾ പെണ്ണ് ചിണുങ്ങി കൊണ്ട് എന്നെ ഒന്നൂടെ അമർത്തി ചുറ്റിവരിഞ്ഞു.
"ന്നിട്ടു ഇഷ്ടായോ ഇന്ദിരാമ്മെ......."
"നിനക്ക് ഞാൻ പറയുന്നത് എത്രത്തോളം മനസ്സിലാക്കാൻ പറ്റൂന്ന് അറിയില്ല ഹരി, പക്ഷെ ഞാനും ഗംഗേം ഇവിടെ ജീവിച്ചത് ഇതുവരെ രണ്ട് അനാഥ പ്രേതങ്ങളെ പോലെയാ, ആർക്കും വേണ്ടാത്ത ആരും അന്വേഷിച്ചു വരാനില്ലാത്ത, രണ്ടു പേർ എനിക്കവളും അവൾക്ക് ഞാനും ഇതായിരുന്നു ഞങ്ങളുടെ ജീവിതം, ഇവിടെ ഈ വീട്ടിൽ ജീവിച്ചു തീർന്നു പോകേണ്ടി ഇരുന്ന ആരാലും ഓർമ്മിക്കപ്പെടാതെ പോവേണ്ട രണ്ടു ജീവിതങ്ങൾ, നീ ഇല്ലായിരുന്നെങ്കിൽ........
നീ ഞങ്ങൾക്ക് തന്നത് ഞങ്ങൾ അർഹിച്ചതിലും ആഗ്രഹിച്ചതിലും വലുതാ, ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ആരാണെന്നു ചോദിച്ചാൽ അത് ഞാൻ ആവും, പാതിയായി ജീവനെക്കാളേറെ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും നിന്നെ പോലൊരു ഭർത്താവ്, തല്ലു കൂടാനും അത് കഴിഞ്ഞു ഒത്തിരി ഇഷ്ടത്തോടെ ഇണങ്ങി എനിക്ക് താങ്ങാവാനും ന്റെ ഗംഗ, പിന്നെ ഏട്ടന്റെ കരുതലുമായി. ഇന്ദിരാമ്മ പറയുന്ന മൊരടൻ ഏട്ടൻ, പിന്നെ
ഏട്ടത്തിയുടെ സ്ഥാനത്ത് ഹേമേട്ടത്തി, പിന്നെ എന്നോ നഷ്ടപ്പെട്ട് ഇനി കിട്ടില്ല എന്ന് കരുതിയിരുന്ന അമ്മയുടെ വാത്സല്യം ആവോളം തരാൻ അമ്മയും. ഇപ്പോൾ ഏറ്റവും വലിയ സന്തോഷം നമ്മുടെ കുഞ്ഞ്, ഇതിൽ കൂടുതൽ ഇനി എന്താടാ എനിക്ക് വേണ്ടത്. ആരുമില്ലാതിരുന്നവൾക്ക് എല്ലാരും ആയി, ഇതിനൊക്കെ എങ്ങെനെയാ ഞാൻ നിന്നോട് നന്ദി പറയേണ്ടേ, നീ ആഹ് എനിക്ക് ഇതെല്ലാം തന്നത്. എന്താ ഹരി ഇതിനെല്ലാം ഞാൻ പകരം തരേണ്ടേ."
നീർമിഴികൾ നിറച്ചു എന്റെ നെഞ്ച് പൊള്ളിച്ചു കൊണ്ട് വസൂ എന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞു.
ഞാനും ആകെ വല്ലാത്ത അവസ്ഥയിൽ ആയി, അതിപ്പോ ഗംഗ ആയാലും വസൂ ആയാലും കരഞ്ഞു കഴിഞ്ഞാൽ എനിക്കെന്റെ നെഞ്ചിൽ കല്ല് കയറ്റി വെച്ച പോലെ ഒരു ഫീൽ ആണ്. എനിക്ക് താങ്ങാൻ കഴിയാത്ത ഒരേ ഒരു കാര്യം.
"ഒരു കാര്യം മാത്രം പകരം തന്നാൽ മതി."
എന്റെ കനത്തിലുള്ള ശബ്ദം കേട്ട് ചുവന്നു കലങ്ങിയ കണ്ണുമായി വസൂ എത്തി നോക്കി.
"ഇനി മേലിൽ ഈ
💬 Comments
View all comments