Chapter Title : യുഗം 10 [Achilies]
ഇപ്പൊ ഒരു മുത്തശ്ശി കൂടി ആവാൻ പോണു."
ഒന്ന് താഴ്ന്നു ഗംഗയുടെ നെറ്റിയിൽ മുത്തിയാണ് അമ്മ പറഞ്ഞവസാനിപ്പിച്ചത്. ഉള്ളിലെ അജയേട്ടന്റെ ജീവിതം കൊണ്ടുള്ള മുറിവ് ആ വാക്കുകളിൽ മറച്ചു പിടിക്കാൻ നോക്കിയെങ്കിലും പ്രകടമായിരുന്നു. അത് തിരിച്ചറിന്നെന്നോണം മറുപടി നൽകിയത് വസൂവാണ്.
"അമ്മ വിഷമിക്കണ്ടാട്ടോ ഏട്ടന് പറ്റിയ കുട്ടിയെ ചിലപ്പോ ഇതുവരെ ഭഗവാൻ ചിലപ്പോ മുന്നിപ്പെടുത്തിയിട്ടുണ്ടാവില്ല അജയേട്ടനു വേണ്ടിയും ഉണ്ടാവും തങ്കം പോലൊരു പെണ്ണ് ഞങ്ങളുടെ നാത്തൂനെ ചിലപ്പോ കണ്ടു പിടിക്കുന്നതും ഞങ്ങളായിരിക്കും, കണ്ടോ."
"അതാ മോളെ ഇപ്പൊ എനിക്കുള്ള ഒരു പ്രാർത്ഥന."
"ചീവീടിന്റെ ഒച്ച ഒന്നും കേൾക്കാനില്ലല്ലോ. അല്ലേലിപ്പോ എന്തേലും പറയേണ്ട സമയം കഴിഞ്ഞല്ലോ."
ഗംഗയെ ചൊറിയാൻ വേണ്ടി ഞാൻ ചോദിച്ചതും ഇന്ദിരാമ്മ എന്റെ തലയിൽ കൊട്ടി.
"നിനക്ക് കിട്ടൂട്ടാ ഹരി എന്റെ കയ്യിന്ന്, വെറുതെ അവളെ വട്ടു പിടിപ്പിക്കാൻ നടക്കുവാ, അവളാണേൽ ഇതിന്റത്ര കൂടി ബോധമില്ലാത്തവൾ."
പതിയെ തലോടി അത് പറഞ്ഞപ്പോളാണ് ഗംഗ മടിയിൽ കിടന്നു ഉറക്കം പിടിച്ച കാര്യം അരിഞ്ഞത്.
"അമ്മേടെ മോൾ ഉറങ്ങിപ്പോയോ, വാ നമ്മുക്ക് കട്ടിലിൽ പോയി ഉറങ്ങാം."
ഗംഗയെ കുത്തി പൊക്കി ഇന്ദിരാമ്മ കൊണ്ട് പോയി കട്ടിലിൽ കിടത്തി, പെണ്ണ് വാശി പിടിച്ചു ഇന്ദിരാമ്മയെയും കൂടെ കിടത്തി ഒപ്പം വസുവും കിടന്നു.
ഞാൻ പിന്നെ കുറച്ചു നേരം കൂടി ടി വി കണ്ടു, ബോർ അടിച്ചപ്പോൾ ഇടനാഴി തുടങ്ങുന്നിടത്തുള്ള റൂമിൽ കയറി. ചായനുള്ള പരിപാടി നോക്കി, അല്ലേലും അവളുമാരില്ലാതെ ഒന്നിനും ഒരു രസം തോന്നാറില്ല. നാളെ മൂന്നാർ പോയാലും മനസ്സ് ഇവിടെ ആയിരിക്കും.
ഓരോന്നാലോചിച്ചു കിടക്കുമ്പോഴായിരുന്നു മുറിക്ക് പുറത്തു ഒരു
💬 Comments
View all comments