Chapter Title : യുഗം 10 [Achilies]
പാദ സ്പന്ദനം കേട്ടത്, അധികം ആലോചിക്കേണ്ടി വന്നില്ല വാതിൽ തുറന്നു വസൂ അകത്തേക്ക് കയറി വന്നു. എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ച ശേഷം സാരി അഴിച്ചു പതിവ് ബ്ലൗസിലും പാവടയിലുമായി കക്ഷി നേരെ കട്ടിലിലേക്ക് കയറി എന്റെ നെഞ്ചിൽ കൂനിക്കൂടി.
"ഉം..."
പുരികം ഉയർത്തി എന്തെ എന്നുള്ള ഭാവത്തിൽ ഞാൻ ചോദിച്ചു.
"ഉം...."
അതെ ഭാവത്തിൽ വസൂന്റെ മറുപടിയും വന്നു.
"ഗംഗയോ??......."
"അവൾ അമ്മേം കെട്ടിപ്പിടിച്ചു ഉറങ്ങുന്നുണ്ട്."
"എന്നിട്ടെന്താ വസൂട്ടി ഇങ്ങു പൊന്നേ വസൂന് അപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങണ്ടേ."
മുഖത്തേക്ക് വീണ കറുത്ത കാർകൂന്തൽ പതിയെ തഴുകി മാറ്റി ഞാൻ ചോദിച്ചു.
"അതോ...............അത് ഇന്ദിരാമ്മ ഒരാഴ്ച്ച ഇവിടെ ഇല്ലേ ന്റെ ചെക്കന്റെ കൂടെ ഇനി ഉറങ്ങാണോങ്കിൽ ഒരാഴ്ച കഴിയണ്ടേ അതോണ്ടാ ഞാൻ ഇങ്ങു പൊന്നേ."
എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കൊഞ്ചിക്കൊണ്ടാണ് വസൂ പറഞ്ഞത്.
"ഡി കള്ളി ഡോക്ടറെ ഉറങ്ങാൻ മാത്രമായിട്ട നീ ഇങ്ങു പോന്നേ."
അവളുടെ താഴ്വാരങ്ങളിൽ കയ്യോടിച്ചു ഞാൻ ചോദിച്ചപ്പോൾ പെണ്ണ് ചിണുങ്ങി കൊണ്ട് എന്നെ ഒന്നൂടെ അമർത്തി ചുറ്റിവരിഞ്ഞു.
"ന്നിട്ടു ഇഷ്ടായോ ഇന്ദിരാമ്മെ......."
"നിനക്ക് ഞാൻ പറയുന്നത് എത്രത്തോളം മനസ്സിലാക്കാൻ പറ്റൂന്ന് അറിയില്ല ഹരി, പക്ഷെ ഞാനും ഗംഗേം ഇവിടെ ജീവിച്ചത് ഇതുവരെ രണ്ട് അനാഥ പ്രേതങ്ങളെ പോലെയാ, ആർക്കും വേണ്ടാത്ത ആരും അന്വേഷിച്ചു വരാനില്ലാത്ത, രണ്ടു പേർ എനിക്കവളും അവൾക്ക് ഞാനും ഇതായിരുന്നു ഞങ്ങളുടെ ജീവിതം, ഇവിടെ ഈ വീട്ടിൽ ജീവിച്ചു തീർന്നു പോകേണ്ടി ഇരുന്ന ആരാലും ഓർമ്മിക്കപ്പെടാതെ പോവേണ്ട രണ്ടു ജീവിതങ്ങൾ, നീ ഇല്ലായിരുന്നെങ്കിൽ........
നീ
💬 Comments
View all comments