Chapter Title : യുഗം 10 [Achilies]
ഞങ്ങൾക്ക് തന്നത് ഞങ്ങൾ അർഹിച്ചതിലും ആഗ്രഹിച്ചതിലും വലുതാ, ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ആരാണെന്നു ചോദിച്ചാൽ അത് ഞാൻ ആവും, പാതിയായി ജീവനെക്കാളേറെ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും നിന്നെ പോലൊരു ഭർത്താവ്, തല്ലു കൂടാനും അത് കഴിഞ്ഞു ഒത്തിരി ഇഷ്ടത്തോടെ ഇണങ്ങി എനിക്ക് താങ്ങാവാനും ന്റെ ഗംഗ, പിന്നെ ഏട്ടന്റെ കരുതലുമായി. ഇന്ദിരാമ്മ പറയുന്ന മൊരടൻ ഏട്ടൻ, പിന്നെ
ഏട്ടത്തിയുടെ സ്ഥാനത്ത് ഹേമേട്ടത്തി, പിന്നെ എന്നോ നഷ്ടപ്പെട്ട് ഇനി കിട്ടില്ല എന്ന് കരുതിയിരുന്ന അമ്മയുടെ വാത്സല്യം ആവോളം തരാൻ അമ്മയും. ഇപ്പോൾ ഏറ്റവും വലിയ സന്തോഷം നമ്മുടെ കുഞ്ഞ്, ഇതിൽ കൂടുതൽ ഇനി എന്താടാ എനിക്ക് വേണ്ടത്. ആരുമില്ലാതിരുന്നവൾക്ക് എല്ലാരും ആയി, ഇതിനൊക്കെ എങ്ങെനെയാ ഞാൻ നിന്നോട് നന്ദി പറയേണ്ടേ, നീ ആഹ് എനിക്ക് ഇതെല്ലാം തന്നത്. എന്താ ഹരി ഇതിനെല്ലാം ഞാൻ പകരം തരേണ്ടേ."
നീർമിഴികൾ നിറച്ചു എന്റെ നെഞ്ച് പൊള്ളിച്ചു കൊണ്ട് വസൂ എന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞു.
ഞാനും ആകെ വല്ലാത്ത അവസ്ഥയിൽ ആയി, അതിപ്പോ ഗംഗ ആയാലും വസൂ ആയാലും കരഞ്ഞു കഴിഞ്ഞാൽ എനിക്കെന്റെ നെഞ്ചിൽ കല്ല് കയറ്റി വെച്ച പോലെ ഒരു ഫീൽ ആണ്. എനിക്ക് താങ്ങാൻ കഴിയാത്ത ഒരേ ഒരു കാര്യം.
"ഒരു കാര്യം മാത്രം പകരം തന്നാൽ മതി."
എന്റെ കനത്തിലുള്ള ശബ്ദം കേട്ട് ചുവന്നു കലങ്ങിയ കണ്ണുമായി വസൂ എത്തി നോക്കി.
"ഇനി മേലിൽ ഈ കണ്ണ് നിറയരുത്, അതെനിക്ക് സഹിക്കാൻ പറ്റില്ല."
മുഖമാകെ തുടുത്തു ചുവന്ന മുഖവുമായി വസൂ
💬 Comments
View all comments