Chapter Title : യുഗം 10 [Achilies]
ഇപ്പോൾ ബോധം വന്നു പക്ഷെ എനിക്കൊരു സമാധാനം കിട്ടുന്നില്ല അതോണ്ടാ ഞാൻ കൊണ്ട് വരട്ടെ."
"നീ നിക്ക്, അവിടെ ഹേമേട്ടത്തി ഉണ്ടോ."
"ആഹ് ഗംഗയുടെ അടുത്തുണ്ട് എന്താ."
"നീ ഫോൺ ഹേമയ്ക്കു കൊടുക്ക്."
"അതെന്തിനാ."
"ഹ നീ കൊടുക്കട ചെക്കാ."
വസൂ പറഞ്ഞതും ഞാൻ പിന്നെ റൂമിൽ ചെന്നു. നോക്കുമ്പോൾ കട്ടിലിന്റെ ക്രാസ്സിയിൽ ചാരി ഇരിപ്പുണ്ട് പെണ്ണ്, പക്ഷെ മുഖം നേരത്തെ കണ്ടപോലെ അല്ല തുടുത്തു ചുവന്നു. എന്നെ കണ്ടപ്പോൾ കണ്ണ് നിറച്ചു എന്നെ നോക്കി പെണ്ണൊരു പാൽ പുഞ്ചിരി തന്നു.
ഒരു സെക്കന്റ് കൊണ്ട് എന്റെ നെഞ്ച് നിറഞ്ഞ പോലെ ഒരു ഫീൽ.
"വസൂവാ സംസാരിക്കാനുണ്ടെന്നു പറഞ്ഞു."
ഗംഗയുടെ അരികിൽ ഇരുന്നു ഗംഗയുടെ മുടിയിൽ തഴുകി കൊണ്ടിരുന്ന ഹേമയ്ക്കു നേരെ ഫോൺ നീട്ടി ഞാൻ പറഞ്ഞു. എന്റെ കയ്യിൽ നിന്നും ഫോണും വാങ്ങി ഹേമ പെട്ടെന്നു പുറത്തേക്ക് പോയി, പോകും വഴി ഗംഗയെ നോക്കി ഒരു ചിരിയും ചിരിച്ചു. അപ്പോൾ പെണ്ണിന്റെ മുഖം ഒന്നൂടെ തുടുക്കുന്നത് ഞാൻ കണ്ടു. എന്നെ നോക്കി കൈ കാട്ടി അവൾ വിളിച്ചു. അടുത്ത് ചെന്നപ്പോൾ എനിക്കിരിക്കാനായി ക്രാസ്സിയിൽ തൂങ്ങി അല്പം നീങ്ങി ഇരുന്നു. എന്നിട്ടു ഒഴിഞ്ഞ ഇടത്തിൽ കൈ കൊണ്ട് തട്ടി എന്നെ കണ്ണ് കാണിച്ചു. ഞാൻ നേരെ ചെന്ന് ഗംഗയുടെ അരികിൽ ഇരുന്നു.
അടുത്തിരുന്ന എന്റെ കൈയിൽ പിടിച്ചു അവളെ അവൾ തന്നെ ചുറ്റിച്ചു, പിന്നെ എന്റെ ഉള്ളിലേക്ക് ചൂട് പറ്റാനെന്ന പോലെ ഇരുന്നു.
"എന്താ ഗംഗകുട്ടി,"
"മ്ച്ചും"
ചുമൽ കൂച്ചി കുറച്ചൂടെ എന്നിലേക്ക് ചേർന്ന് അവൾ ഉയർന്നു വന്നു എന്റെ ചുണ്ടിൽ ഒന്ന് മുത്തി പിന്നെ എന്റെ വലതു കൈ എടുത്തു കൊണ്ട് വന്നു അവളുടെ വയറിന്റെ മുകളിൽ വെച്ചു.
"ഇവിടെ നമ്മുടെ ഒരു കുറുമ്പനോ കുറുമ്പിയോ വളരാൻ പോവാണെന്നു ഒരു സംശയം."
എന്റെ കണ്ണിലേക്കു നോക്കി പാൽ പുഞ്ചിരി തൂകി ഗംഗ ഒരു നേർത്ത കാറ്റു പോലെ എന്റെ ചെവിയിൽ മന്ത്രിച്ചു.
"എഹ് സത്യാണോ!!!."
എന്റെ നെഞ്ച് ഒരു നിമിഷം കൊണ്ട് സന്തോഷത്താൽ പൊട്ടിത്തെറിക്കുമെന്നു തോന്നി. അവളുടെ
💬 Comments
View all comments