Chapter Title : യുഗം 10 [Achilies]
നെറ്റിയിലും മുഖത്തുമെല്ലാം ഞാൻ തുരു തുര ഉമ്മ വെച്ചു.
"നിക്ക് കൃത്യായി അറീല ഹരി, ഹേമേട്ടത്തിയാ പറഞ്ഞെ ഇതൊക്കെ അതിന്റെ ലക്ഷണങ്ങളാന്നു."
എന്നെ ചുറ്റി പിടിച്ചു നെഞ്ചിൽ മുഖമാഴ്ത്തി ഗംഗ കിടന്നു.
"സത്യോരിക്കും ഇത് അത് തന്നെയാവും. നമുക്ക് ഹോസ്പിറ്റലിൽ പോവാം ഗംഗേ നമുക്ക് അറിയാല്ലോ."
"പോണോ ഇനി അല്ലെങ്കിലോ, ചിലപ്പോ നിക്ക് സഹിക്കാൻ പറ്റില്ലാട്ടോ ഹരി , വേണ്ട പൊണ്ടാ, എനിക്ക് എന്തോ പേടി ഇനി അല്ലെങ്കിലോ, വേണ്ട ഇച്ചേയി വരട്ടെ ഇച്ചേയിയോട് ചോയ്ക്കാം."
"ന്നാലും ന്റെ പെണ്ണെ ഞാൻ ഇതെങ്ങനെ പിടിച്ചു വെക്കും. എനിക്ക് അറിയാഞ്ഞിട്ടു ശ്വാസം മുട്ടണ പോലെ."
"അത് സാരൂല്ലാ ഇച്ചേയി വരുന്ന വരെ ക്ഷെമിക്ക് ഹരി പ്ലീസ്."
എന്റെ കഴുത്തിൽ തൂങ്ങി എന്നെ നോക്കി പറഞ്ഞ ഗംഗയെ ഞാൻ വാരി പുണർന്നു ചുണ്ടിലും മൂക്കിലും കവിളിലും എന്റെ ചുണ്ട് പതിഞ്ഞിടത്തെല്ലാം ഉമ്മ വെച്ചു. എന്നിട്ടു പതിയെ അവളെ നേരെ ഇരുത്തി വയറിലെ സാരി മാറ്റി അവളുടെ അടിവയറിൽ മുഖം താഴ്ത്തി ഞാൻ ചുംബിച്ചു. കാമത്തോടെ അല്ല എന്നിൽ നിറഞ്ഞ വാത്സല്യത്തിൽ. അപ്പോൾ എന്റെ തലയിൽ നിർവൃതിയിൽ തലോടുന്ന ഗംഗയെ ഞാൻ മനസ്സ് കൊണ്ട് തൊട്ടു.
"വസൂ മോള് ഹോസ്പിറ്റലിൽ നിന്നിറങ്ങുവാ വന്നിട്ട് ബാക്കി എന്താ വേണ്ടതെന്നു വെച്ചാൽ നോക്കാം ന്നു പറഞ്ഞു."
കാൾ കഴിഞ്ഞു റൂമിലേക്ക് വന്ന വഴി ഹേമ പറഞ്ഞു.
"മോള് റസ്റ്റ് എടുത്തോട്ടോ ഞാൻ ഇപ്പൊ വരാം."
ഗംഗയുടെ കവിളിൽ ഒന്ന് തട്ടി തലോടി ഹേമ അടുക്കളയിലേക്കു പോയി. എഴുന്നേറ്റു അവളുറങ്ങട്ടേ എന്ന് കരുതി മാറാൻ തുടങ്ങിയ എന്നെ വാശിയോടെ ചുണ്ടു കൂർപ്പിച്ചു പിടിച്ചു അവൾ ചേർത്ത് പിടിച്ചു പിന്നെ എന്റെ മടിയിലേക്ക് തല വെച്ച് എന്നെ നോക്കി കിടന്നു.
"ഇച്ചേയി വരുന്ന വരെ ന്റെ കൂടെ വേണം, എങ്ങും പൊണ്ടാ നിക്ക് ഇങ്ങനെ കണ്ടോണ്ടിരിക്കണം."
കുറുമ്പൊളിപ്പിച്ചു പെണ്ണ് തീർത്തു പറഞ്ഞു .
"ഇതിപ്പോ എന്ത് പറ്റി പെണ്ണിനൊരു പുന്നാരമൊക്കെ കൂടിട്ടുണ്ടല്ലോ."
ഞാൻ പറഞ്ഞതും എന്റെ കൈ പിച്ചിപ്പറിച്ചു എന്നെ നോക്കി ഇളിച്ചു കൊണ്ട് ഗംഗ എന്റെ മടിയിൽ
💬 Comments
View all comments