0%

Chapter Title : യുഗം 10 [Achilies]

Author : Achillies Read All Parts 598
തലയിട്ടുരുട്ടി. "ദേ പെണ്ണെ അടങ്ങി കിടക്കെട്ടോ അധികം ഇളകുവോന്നും വേണ്ട." "യ്യോ നീ ഇപ്പോഴേ ഇങ്ങനെ ആയോ, ന്നെ ഇനി തോളത്തു കൊണ്ട് നടക്കുവോ ചെക്കാ നീയ്." "ആഹ് വേണേൽ നടക്കാം." എന്റെ മറുപടിയിൽ ഗംഗയുടെ മുഖത്ത് തെളിഞ്ഞ പൂക്കാലത്തിന്റെ സുഗന്ധത്തിൽ ഞാനും പൂത്തുലഞ്ഞു. പരസ്പരം ഊട്ടിയും, തലോടിയും തഴുകിയും സ്വപ്‌നങ്ങൾ പങ്കുവെച്ചും ഞങ്ങൾ സമയം തള്ളി നീക്കി. ******************************************************************* എപ്പോഴോ എന്റെ മടിയിൽ കിടന്നു ഉറങ്ങിപ്പോയ എന്റെ ഗംഗകുട്ടി പുറത്തു വസൂ വന്ന കാറിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. ഉടനെ ചാടി പിടിച്ചു എഴുന്നേൽക്കാൻ നോക്കിയ അവളെ ഞാൻ പിടിച്ചു കിടത്തി. "അടങ്ങി ഇവിടെ തന്നെ ഇരിക്ക് പെണ്ണെ വസൂനെ ഞാൻ പോയി നോക്കിക്കോളാം." ചുണ്ടു കൂർപ്പിച്ചു എന്നെ നോക്കിയ അവളുടെ ചുണ്ടിൽ ഒന്ന് പിടിച്ചാട്ടി ഞാൻ പുറത്തേക്ക് ചെന്നു. വസൂ കാറിൽ നിന്നിറങ്ങി ഹാൻഡ് ബാഗും തോളിലിട്ട് എന്നെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കയറി. "എവിടെടാ പെണ്ണ്." "റൂമിലുണ്ട്, വസൂ അവൾക് കുറച്ചു ടെൻഷനും അതുപോലെ എക്സൈറ്റ്‌മെന്റും ഉണ്ട്, എനിക്ക് ചെറിയ പേടി ഉണ്ട്,………… അവൾ അത്രയുമൊക്കെ ആഗ്രഹിച്ചിട്ടു ഇനിയെങ്ങാനും അത് ഒന്നുമല്ലെന്നു അറിഞ്ഞാൽ......" "ഡാ ചെക്കാ കൂടുതൽ ആലോചിച്ചു നീ ടെൻഷൻ ആവതിരുന്നാൽ മതി ഇതിപ്പോ അവളെക്കാളും ടെൻഷൻ നിനക്കുണ്ടല്ലോ. നമുക്ക് നോക്കാട,........പെണ്ണിന്റെ പീരിയഡ് ആകാൻ ആയോ?" "ഇല്ല അവൾക്ക് രണ്ടു ദിവസം കൂടി ഇല്ലേ." "ആഹ് ഞാൻ എന്തായാലും കിറ്റ് എടുത്തിട്ടുണ്ട്, പോസിറ്റീവ് ആയാൽ നാളെ നമുക്ക് അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോകാം, പേടിക്കണ്ടടാ ഇത് പോസിറ്റീവ് ആയിരിക്കും, ന്റേം ഗംഗേടേം പ്രാർത്ഥനയാ അങ്ങനെ ഒന്നും മൂപ്പര് കാണാതെ പോവില്ല."
എന്റെ കയ്യിൽ അമർത്തി പിടിച്ചു വസൂ എന്നെയും കൂടി റൂമിലെത്തി. അവിടെ ബെഡ്ഷീറ്റിന്റെ തുമ്പ് കയ്യിൽ ചുരുട്ടി കൂലംകഷമായ ചിന്തയിലാണ് ഗംഗ. "ന്റെ ഗംഗ പണി പറ്റിച്ചോടി." വാതിൽ തുറന്നു എന്റെ കൈയിൽ തൂങ്ങി വസൂ ചോദിച്ചു. "കഷ്‌ട്ടോണ്ടട്ടോ ഇച്ചേയി ന്നെ എന്തിനാ ഇങ്ങനെ കളിയാക്കണേ." "കളിയാക്കീതല്ലല്ലോ ന്റെ ഗംഗ അമ്മയാവൻ പോണുന്നു അറിഞ്ഞതിന്റെ സന്തോഷം കൊണ്ടല്ലേ." അവളുടെ തല മുടിയിൽ

💬 Comments

View all comments