0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1121
നിന്നെ അന്വേഷിച്ചു വന്ന എനിക്ക് പിന്നെ നിന്നെ കാണാൻ കഴിഞ്ഞില്ല, നിന്റെ ഒരറിവും കിട്ടിയില്ല. ഒറ്റ നിമിഷം കൊണ്ട് ജീവിതം അവസാനിച്ച പോലെ ആയിരുന്നു എനിക്ക്. കാത്തിരുന്നിട്ടു കൈ വിട്ടു പോയ പോലെ, ഞാനും അവളെ പോലെ ആയി പോവുമോ എന്ന് പോലും പേടിച്ച സമയം, തലയിൽ തെളിഞ്ഞു വന്ന മൂളൽ കടിച്ചു പിടിച്ചു മറക്കാൻ ശ്രെമിക്കുമ്പോൾ എന്റെ മുമ്പിൽ എന്റെ മോള് മാത്രമേ ഉണ്ടായിരുന്നുള്ളു, വീണു പോയാൽ എന്റെ മോൾക്ക് പിന്നെ ആരും ഇല്ലാണ്ടായി പോവും എന്ന തോന്നലാ പിന്നെ എന്നെ ഇതുവരെ ജീവിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഇപ്പോൾ.........ഇപ്പോൾ ഞാൻ ഇല്ലാണ്ടായാലും എന്റെ മോളെ നോക്കാൻ അവരുണ്ട് അവരുടെ സ്നേഹതിന് പകരം കൊടുക്കാൻ ഒന്നുമില്ല എന്നിട്ടും സ്വന്തം അനിയത്തിയെ പോലെ അതുങ്ങള് അവളെ സ്നേഹിക്കുന്ന കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇനി എന്റെ മോള് തനിച്ചാവില്ലെന്നു. അതുകൊണ്ട് ഇപ്പോൾ എനിക്ക് മരിക്കാൻ പേടിയില്ല, പക്ഷെ............" അവരുടെ അവസാന വാക്കുകളിൽ എന്തോ മറഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി. പക്ഷെ ഇപ്പോഴൊന്നും ചോദിക്കേണ്ട എന്നെനിക്കു തോന്നി. അൽപനേരം കൂടി ആഹ് തണലിൽ ഇരുന്നു അവർ മനസ്സിലെ വിങ്ങലെല്ലാം കരഞ്ഞു തീർത്തു. "വരുന്നില്ലേ...." ആദ്യമായി ഹേമയോട് സംസാരിക്കുമ്പോൾ എന്റെ സ്വരം നേർത്തത് ഞാൻ അറിഞ്ഞു.
"ഇല്ല ഹരി ഞാൻ ഇത്തിരി നേരം കൂടെ ഇവിടെ ഒറ്റയ്ക്കിരുന്നോട്ടെ, വർഷങ്ങൾ കഴിഞ്ഞിട്ടാ കനമില്ലാതെ ഇങ്ങനെ ശ്വാസം എടുക്കുന്നെ ഉള്ളു നീറാതെ ഇങ്ങനെ ഇരിക്കാൻ കഴിയുന്നെ....ഞാൻ കുറച്ചൂടെ ഇരുന്നിട്ട് അങ്ങ് വന്നോളാം മോൻ പേടിക്കണ്ട."ഒരു നനുത്ത പുഞ്ചിരി ഹേമ വാക്കുകൾക്കൊപ്പം എനിക്കായി നീട്ടിയപ്പോൾ തിരിച്ചും പുഞ്ചിരിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. "ആഹ് പിന്നെ ഗംഗ മോൾക്ക് ഇപ്പൊ വിഷമൊന്നും കൊടുക്കരുത്, സന്തോഷായിട്ട് ഇരിക്കേണ്ട സമയാ.... മീനു കാരണം മോൻ കുഞ്ഞിനെ തല്ലീലെ, ഒന്ന് സമാധാനിപ്പിക്കണം, അധികൊന്നും വേണ്ട മോനൊന്നു അടുത്തിരുന്നാൽ മതി ആഹ് പാവത്തിന്റെ സങ്കടം മാറാൻ." അവരെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി ഞാൻ തിരികെ വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് കയറുമ്പോൾ മുമ്പിൽ ആദ്യം ഒരാളെ ഉണ്ടായിരുന്നുള്ളു, എന്നെ എന്നേക്കാളധികം സ്നേഹിക്കുന്ന എന്റെ പെണ്ണ്, എന്റെ ഗംഗ.....

💬 Comments

View all comments