0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1142
മുറിയിലേക്ക് കയറുമ്പോളെ പതിഞ്ഞ ഏങ്ങലടി കേൾക്കാം, പാവം.... പതിയെ നടന്നു അവളുടെ അരികിൽ കട്ടിലിലേക്ക് കിടന്ന് അവളോടൊട്ടി. ഞാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പോലെ കൈ പുറകിലേക്ക് കൊണ്ടുവന്നു എന്റെ വയറ്റിൽ ഒന്ന് കുത്തി എന്നിൽ നിന്ന് നീങ്ങി കിടന്നു. വാശി പിന്നെ ഗംഗകുട്ടിക്ക് കൂടെപിറപ്പണല്ലോ. പിന്നെ ഒന്നും നോക്കാൻ പോയില്ല വലിച്ച് എന്റെ മേലേക്ക് കിടത്തി. പെണ്ണിന്റെ ഇടിയും പിച്ചും മാന്തും ഒക്കെ കുറച്ചു നേരം നല്ല ഭേഷായിട്ട് വാങ്ങി കൂട്ടി. ഒന്നടങ്ങിയപ്പോൾ ഒന്ന് കൂടി എന്റെ നെഞ്ചിലേക്ക് അവളെ കൂട്ടിപ്പിടിച്ചു. "സോറി........" തല്ലിയ കവിളിൽ പതിയെ ചുണ്ടമർത്തി ഞാൻ പറഞ്ഞു. "ആർക്ക് വേണം നിന്റെ സോറി.... കൊണ്ട് പോയി വല്ല നേർച്ചപ്പെട്ടീലുമിട്ടോ." ആളിത്തിരി കലിപ്പിലാണെന്നു അതോടെ മനസ്സിലായി. "എനിക്കറിയില്ലായിരുന്നു ഗംഗകുട്ടി, എന്നെ പോലെ എന്റെ ജീവിതത്തിലെ നഷ്ടങ്ങളും സ്വപ്നങ്ങളും കൂടി നീയൊക്കെ എനിക്കുവേണ്ടി ചേർത്ത് വെക്കുന്നുണ്ടായിരുന്നെന്ന്. അതറിയാതെ ഞാൻ അപ്പോഴത്തെ ആഹ് ഒരു.....സാഹചര്യത്തിൽ,......" ഇടറി തുടങ്ങിയ എന്റെ ശബ്ദം കേട്ടതും പെണ്ണിന്റെ ദേഷ്യമെല്ലാം ഐസ്സ്പ്രൂട് പോലെ അലിഞ്ഞു പോയി. പതിയെ കവിളിലെ ചുവപ്പിലൂടെ വിരലന്നോടിച്ചപ്പോൾ പെണ്ണ് എരിവ് വലിക്കുന്നത് കേട്ട് ഞാൻ കയ്യെടുത്തു. "ഇപ്പോഴും നോവുന്നുണ്ടോ." "കുറേശ്ശെ....ന്നാലും സാരൂല്ലാ സ്നേഹക്കൂടുതൽ കൊണ്ടല്ലേ അതോണ്ട് ക്ഷെമിച്ചിരിക്കുന്നു." മുല്ലപ്പൂ പല്ലുകാട്ടി എന്നെ നോക്കി ചിരിക്കുന്ന ഗംഗയെ കണ്ടപ്പോൾ എങ്ങനെ ഈ മൊതലിനെ കുറച്ചു മുൻപ് തല്ലാൻ തോന്നി എന്നാലോചിച്ചു പോയി. "എന്നാലും നീയൊക്കെ എനിക്ക് വേണ്ടി എന്തൊക്കെയാടി ചെയ്യുന്നേ.. ഇങ്ങനെ ഒക്കെ എങ്ങനാ സ്നേഹിക്കാൻ കഴിയുന്നെ." എന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്ന് എന്റെ മുഖത്തൂടെ വിരലോടിച്ചു എന്റെ മൂക്കിലും ചുണ്ടിലുമൊക്കെ നുള്ളിയും വലിച്ചും ഇരുന്ന ഗംഗ ട്രേഡ്മാർക്ക് ചിരിയോടെ എന്നെ നോക്കി.
"അയിന് നിനക്ക് വേണ്ടി അല്ലല്ലോ നിക്കും ഇച്ചേയിക്കും ഒരു അനിയത്തിയെ കൂടി വേണോന്നു തോന്നി അപ്പോൾ മീനുട്ടിയെ കുറിച്ചറിഞ്ഞു വിളിച്ചോണ്ട് വന്നു..... അല്ലാണ്ട് ഈ കൊരങ്ങനു വേണ്ടീന്നുമല്ല....." "ഡി തെണ്ടി കള്ളം പറയാനറിയില്ലേൽ പറയരുത്, അവള് എന്റടുത് വന്നു കള്ളം പറയുന്നു. " കൈത്തണ്ടയിൽ ഒന്ന് പിച്ചിയപ്പോൾ ചുണ്ടു കൂർപ്പിച്ചു എന്നെ ഒന്ന് നോക്കി പിന്നെ വീണ്ടും

💬 Comments

View all comments