0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1146
അവൾ കിടന്നുറങ്ങുന്നു. അവളുടെ മുടിയിലൂടെ കയ്യോടിച്ചു ഒരമ്മയുടെ ഭാവത്തിലായിരുന്നു വസൂ, എന്നെ കണ്ടപ്പോൾ കണ്ണിൽ അത്ഭുതം നിറഞ്ഞു പിന്നെ പൂ വിരിഞ്ഞ പോലെ എന്നെ നോക്കി ചിരിച്ചു കൈ കാട്ടി വിളിച്ചു. "ന്റെ കൊച്ചിനെ വഷളാക്കി വെച്ചിരിക്കുവാ ചെക്കൻ." ഞാൻ എന്താ എന്ന ഭാവത്തിൽ പുരികമുയർത്തിയപ്പോൾ ഒന്നൂടെ വെളുക്കനെ ചിരിച്ചു. "നിന്നെ പോലെ തന്നാടാ മീനുട്ടിയും പാട്ടു കേട്ടോണ്ടിരുന്നാൽ കൂൾ ആയി പെട്ടെന്ന് ഉറങ്ങിക്കോളും."
"ഡി വസൂ ഒരുത്തി ചൊറിഞ്ഞു കഴിഞ്ഞേ ഉള്ളു ഇനി നിന്റെ വകയാ." "ഒച്ച വെക്കല്ലേടാ ചെക്കാ പെണ്ണിപ്പൊ ഒന്നുറങ്ങിയെ ഉള്ളൂ." ഒന്നൂടെ കയ്യോടിച്ചു വസൂ തോളിൽ പതിയെ കുഞ്ഞിങ്ങളെ ഉറക്കും പോലെ അവളെ ഒന്ന് തട്ടി ആട്ടി എന്നെ ശകാരിച്ചു. ഞാൻ അപ്പോൾ അവളെ നോക്കുവാരുന്നു, കാലങ്ങൾ കഴിഞ്ഞാവും അവളിതുപോലെ ഒന്നുമറിയാതെ ഉറങ്ങുന്നത്. പഴയ മീനാക്ഷിയേ അല്ല ഇടയ്ക്ക് സ്വപ്നം കണ്ടെന്ന പോലെ ഞെട്ടുന്നുണ്ട് അപ്പോഴെല്ലാം വസൂ അവളെ തട്ടി സമാധാനിപ്പിക്കും. കയ്യിലെ വെളുപ്പിൽ അവിടവിടെ ആയി തെളിഞ്ഞു കണ്ട കറുത്ത വട്ടങ്ങൾ വിജയ് എന്ന മനോരോഗിയുടെ വൈകൃതങ്ങളുടെ ശേഷിപ്പെന്നോണം കാണാം. വെള്ളിക്കൊലുസിന്റെ കൊഞ്ചലുകൾ ഒരിക്കൽ കയ്യടക്കി നിന്നിരുന്ന അവളുടെ പാദങ്ങളിൽ എന്നോ മുറുകിയിരുന്ന കയറിന്റെ ചുവപ്പു രാശി മാത്രം ബാക്കിയായി, കൂടുതൽ നോക്കി നിൽക്കുന്തോറും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. ഞാൻ ഉണ്ടായിട്ടു കൂടി ഇവൾക്ക്........ ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. "ഡാ ഹരി എന്താടാ ഇത് കരയല്ലേ മീനുട്ടി തിരികെ വരും അതെന്റെ വാക്കാ, ഞാൻ കൊണ്ടോന്നു തരും. നീ കരയല്ലേ ഹരി." എന്റെ കണ്ണീർ കാണാൻ കഴിയാത്ത സഹിക്കാത്ത എന്റെ പെണ്ണിന്റെ വാക്ക്. എന്റെ കണ്ണിലെ കണ്ണീരിനെ അടക്കാൻ പോന്നതായിരുന്നു. മുറിയിലെങ്ങും അവൾ കോറിയിട്ട എന്റെ പേരിനു നടുവിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ജനലിനരികിൽ കണ്ണോടിയപ്പോൾ അവൾ വരച്ചിട്ട ആഹ് ചിത്രം എണ്ണിയാലൊടുങ്ങാത്ത തവണയുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി നിന്നിരുന്ന വാക മരവും വാകപ്പൂവിന്റെ രക്തച്ചുവപ്പാൽ മൂടിയ മണ്ണും മരവും താഴെ പരസ്പരം പുണർന്നു നിൽക്കുന്ന രണ്ട് പേരും. അവളുടെ ഓർമ്മകളിൽ ആകെ തെളിഞ്ഞു നിൽക്കുന്ന ഒരേയൊരു

💬 Comments

View all comments