Chapter Title : യുഗം 12 [Achilies]
കിട്ടും പിന്നെ എപ്പോഴും കാറ്റും വെളിച്ചവുമൊക്കെ ഉണ്ടല്ലോ......ഗംഗ നോക്കാനും ഉണ്ടാവും."
ഞാൻ എല്ലാം ഒക്കെ എന്ന രീതിയിൽ മൂളി. അതല്ലേലും വസൂ ഒരു കാര്യം പ്ലാൻ ചെയ്തിട്ടുണ്ടെൽ അതങ്ങു സമ്മതിച്ചു കൊടുത്താൽ മാത്രം മതി. വേറെ ഒന്നും അവിടെ പോവില്ല.
ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ നെഞ്ചിലെ രോമങ്ങളെ ചുരുട്ടി കൂട്ടി എന്തോ ആലോചിച്ചോണ്ടിരിക്കുന്ന വസൂനെ കണ്ടത്.
"എന്താ വസൂ...."
എന്റെ ചോദ്യത്തിൽ ഒന്ന് ഞെട്ടിയെങ്കിലും. പിന്നെ ഒന്നുമില്ല എന്നർത്ഥത്തിൽ അവൾ ചിരിച്ചു, പക്ഷെ എനിക്ക് കാര്യം മനസ്സിലായി.
"ഇപ്പോഴും മനസ്സിൽ നിന്ന് പോയില്ലല്ലേ അവൻ പറഞ്ഞതൊന്നും.."
ഞാൻ ചോദിച്ചതും വസൂ എന്റെ നെഞ്ചിലേക്ക് പതുങ്ങി.
"സരമില്ലഡോ ഇതൊക്കെ ഒരു ദിവസം കൊണ്ടങ്ങു മറക്കാൻ ഒരാളെക്കൊണ്ടും പറ്റില്ലെന്നെനിക്കറിയാം. പക്ഷെ താൻ ഇങ്ങനെ ഉള്ളിൽ നോവുന്ന കാണുമ്പോൾ എനിക്കും നോവും, സങ്കടം വരുമ്പോൾ പക്ഷെ ഒറ്റയ്ക്ക് കരയാണ്ട് ഇതുപോലെ വന്നു ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ കരഞ്ഞാൽ മതി. കൂടെ ഒന്ന് ചേർത്ത് പിടിക്കാൻ എങ്കിലും എനിക്ക് പറ്റുവല്ലോ."
പറഞ്ഞു തീർന്നതും അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു പെയ്തിറങ്ങി. പിന്നെ കണ്ണ് തുടച്ചു എഴുന്നേറ്റു.
"എനിക്ക് ഈ ഒരുറപ്പ് മാത്രം മതി ഹരി ഇനി ജീവിക്കാൻ. വന്നു കരയാനാണെങ്കിലും സന്തോഷം പങ്കിടാനാണെങ്കിലും നീ ഉണ്ടല്ലോ."
"ഹാ മതിയെടോ തടിച്ചി.....ബാക്കി നമ്മുക്ക് പിന്നെ കരയാം."
മടിയിലിരുന്ന പെണ്ണിനെ ഒന്നൂടെ ഒന്ന് മുറുക്കി.
കുറച്ചും കൂടി എന്നെ പറ്റി ചേർന്നിരുന്നു പിന്നെ എണീറ്റ് മുഖം ഒന്ന് തുടച്ചു മുടിയും കെട്ടി എന്നെ നോക്കി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ചിരിയും ചിരിച്ചു മുറിയിലേക്ക് പോയി.
" ഗംഗേ നീ ഒന്ന് വേഗം റെഡിയാവ് പെണ്ണെ ഞാൻ എണീറ്റപ്പോൾ തന്നെ വിളിച്ചാൽ മതിയായിരുന്നു."
എണ്ണിപ്പെറുക്കി അകത്തേക്ക് പോവുന്ന വസുവിനെ കണ്ട് ഉള്ളു നീറുന്നുണ്ട് പക്ഷെ ഇപ്പോൾ അവൾക് വേണ്ടത് സാഹതപമല്ലല്ലോ കൂടെ അവൾക്ക് ഒന്ന് വീണുപോകുമെന്നു തോന്നുമ്പോൾ ചേർന്ന് നില്ക്കാൻ ഞാൻ അല്ലെ ഉള്ളു. അതുകൊണ്ട് മുന്നിലുള്ള വഴിയിൽ തീക്കനലിന് ചൂടേറിയതെ ഉള്ളു.
ഇന്ന് മറ്റൊരു കാര്യം കൂടി ഉണ്ട് ഹേമയെ തനിച്ചൊന്നു കിട്ടും
💬 Comments
View all comments