Chapter Title : യുഗം 12 [Achilies]
പല കാര്യങ്ങൾക്കും ഇന്ന് ഉത്തരം എനിക്ക് കിട്ടണം. ഞാൻ അതിനു കൂടി വേണ്ടിയാണ് കാത്തിരിക്കുന്നത്.
രാവിലത്തെ പരിപാടികളെല്ലാം കഴിഞ്ഞു ഫുഡും കഴിച്ചു കഴിഞ്ഞാണ്, വസൂ പോയി മുകളിൽ നിന്ന് മീനുവിനെ കൂട്ടിക്കൊണ്ട് വന്നത്.
ഒരു വെള്ള ചുരിദാറും പിങ്ക് ഷാളുമാണ് മീനാക്ഷിയുടെ വേഷം മുടി വിടർത്തി ഇട്ടിട്ടുണ്ട്, ഒരു കുഞ്ഞു പൊട്ടു കൂടി വസൂ തൊടീച്ചിട്ടുണ്ട്.
മീനാക്ഷിയെ അന്ന് കണ്ട ആളെ അല്ലെന്നു തോന്നിപ്പോയി. പക്ഷെ എന്നെ കണ്ടതും മീനാക്ഷി വസൂനെ ചുറ്റിപ്പിടിച് മുഖം വസൂന്റെ മാറിൽ പൂഴ്ത്തി നടപ്പായി.
"അയ്യോ ദേ എന്റെ കൊച്ചു ഇപ്പൊ സുന്ദരി ആയല്ലോ..."
മീനുവിനെ കണ്ടതും ഗംഗ ചെന്ന് മീനാക്ഷിയുടെ ഒരു കയ്യിൽ ചുറ്റി പിടിച്ചു.
"എന്റെ കൊച്ചിനെ കണ്ടോ ഹരി...."
ഗംഗ എന്നെ നോക്കി അടുത്തേക്ക് വിളിച്ചു, പക്ഷെ പേടിച്ച പോലെ മീനാക്ഷി ഗംഗയുടെ കയ്യിൽ നിന്ന് ഒന്ന് കുതറുന്നത് കണ്ടതും നെഞ്ചിൽ ഒരു കല്ല് വീണ വേദനയോടെ ഞാൻ അവൾക്കായി വസൂ പറഞ്ഞ മുറിയിലേക്ക് നടന്നു.
പുറത്ത് അവർ കാർ സ്റ്റാർട്ട് ചെയ്യുന്നതും പോവുന്നതുമെല്ലാം ഞാൻ ആഹ് മുറിയിൽ നിന്ന് അറിഞ്ഞു.
ഹേമേട്ടത്തി അപ്പോഴേക്കും മുറിയിലേക്ക് വന്നു.
"ഹരി വിഷമിക്കണ്ടാട്ടോ അവളെ നമുക്ക് കിട്ടും, മനസ്സിന്റെ കലമ്പൽ ഒന്ന് മാറി തെളിയുമ്പോൾ അവൾ പഴയ മീനുവാകും."
ഹേമേട്ടത്തിയുടെ വാക്കുകൾക്ക് ഒന്ന് മൂളി ഞാൻ മുറിയിലെ ഓരോ ആവശ്യമില്ലാത്ത സാധനങ്ങൾ എല്ലാം മാറ്റി തുടങ്ങി. ഹേമയും ചൂലും വെള്ളവുമായി വന്നു അടിച്ചു കഴുകാൻ തുടങ്ങി. ക്ലീൻ ആയപ്പോൾ ഞാൻ മുകളിലെ മുറിയിലേക്ക് ചെന്നു.
ഈ മുറിയിലെനിക്ക് ശ്വാസം കിട്ടാറില്ല, ചുവരുകളിലെ അവൾ കോറിയിട്ട നിറങ്ങളും അക്ഷരങ്ങളും എല്ലാം എന്നെ ഉറ്റുനോക്കുന്നത് പോലെ. ആയിരം കൂരമ്പുകൾ നെഞ്ചിലേക്കാഴ്ന്നു ഇറങ്ങും പോലെയാണ് ഇവിടെ ഉള്ള ഓരോ നിമിഷവും എനിക്ക്.
"ഹരി.........എന്താ എന്ത് പറ്റി."
എനിക്ക് പുറകിൽ ഹേമേട്ടത്തിയുടെ സ്വരമാണ് എന്നെ ഉണർത്തിയത്.
"ഒന്നൂല്ല പെട്ടെന്ന് എന്തോ ഓർത്തു പോയി........"
"ഉം..."
ഹേമ ഷെൽഫ് തുറന്നു മീനുവിന്റെ ഡ്രെസ്സുകൾ എല്ലാം എടുത്ത് വെക്കാൻ തുടങ്ങി.
"മീനു ഒരുപാട് അനുഭവിച്ചിട്ടുണ്ടല്ലേ."
"ആഹ് മോനെ തിരികെ കിട്ടുമെന്ന്
💬 Comments
View all comments