Chapter Title : യുഗം 12 [Achilies]
കരുതിയതല്ല. പക്ഷെ ഇപ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ട്."
"അവൾക്ക് എങ്ങനെയാ ആക്സിഡന്റ് ഉണ്ടായെന്നു വല്ലതും ഹേമേടതിക്ക് അറിയോ അതിന്റെ ഡീറ്റൈൽസ് എന്തേലും."
ഞാൻ എറിഞ്ഞ കുരുക്കിൽ ഹേമ ഒന്ന് ഞെട്ടുന്നതും പിന്നെ വിദഗ്ധമായി അത് മറക്കാൻ ശ്രേമിക്കുന്നതും ഞാൻ കണ്ടു.
"എനിക്ക് കൃത്യമായിട്ടൊന്നും അറിയില്ല ഹരി, ബാംഗ്ലൂരിൽ വെച്ച് അവൾ പുറത്തു നടക്കാൻ പോയപ്പോൾ ഒരു വണ്ടി ഇടിച്ചെന്നും ബോധമില്ലാതെ രണ്ട് ദിവസം ഐ സി യൂ വിൽ കിടന്നൂന്നും അവൻ പറഞ്ഞതാ. പിന്നെ എനിക്ക് മോളെ കിട്ടുമ്പോൾ അവൾ ഇങ്ങനെയാ."
എനിക്ക് മുഖം തരാതെ ഹേമ അതെങ്ങെനെയെക്കൊയോ പറഞ്ഞൊപ്പിച്ചു.
"ഇനിയും എന്തിനാ എന്നോട് കള്ളം പറയുന്നേ അവിടെ നടന്നത് എന്താണെന്നു എനിക്കുമറിയാം ഹേമയ്ക്കുമാറിയാം വസുവിനുമറിയാം ഗംഗയ്ക്കുമറിയാം, ഞാൻ ഒന്നും അറിയരുതെന്നു കരുതിയാണ് ഈ അഭിനയമെല്ലാം എന്ന് എനിക്കെന്നോ മനസ്സിലായതാണ്."
എന്റെ വാക്കുകളിൽ പകച്ചു പോയ ഹേമ ഒരു താങ്ങിനെന്നോണം ഭിത്തിയിലേക്ക് ചാരി, കണ്ണ് നിറച്ചുകൊണ്ട് ഊർന്നു താഴേക്ക് ഇരുന്നു.
"എനിക്കതു പറയാൻ പേടിയായിരുന്നെടാ, നീ അതെങ്ങനെ എടുക്കുമെന്ന് എനിക്ക് പേടിയായിരുന്നു. എച്ചില് പോലെ എന്റെ മോളെ ആരെങ്കിലും നോക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു. വസുവും ഗംഗയും കൂടെ നീ ഇതൊന്നുമറിയണ്ട എന്ന് പറഞ്ഞപ്പോൾ ഞാനും പിന്നെ എല്ലാം മനസ്സിൽ തന്നെ കുഴിച്ചിട്ടു."
"നിങ്ങളൊക്കെ എന്നെ എങ്ങനെയാ മനസ്സിലാക്കിയിരിക്കുന്നെ.....
ഒരു പെണ്ണിന്റെ ശുദ്ധി കാലിന്റെ ഇടയിലാണെന്നു കരുതുന്നവനാണെന്നോ, അവളുടെ മനസ്സിന്റെ വിശുദ്ധി ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്, എന്നാൽ തിരിച്ചു വന്നപ്പോൾ അവൾക്ക് എന്നെ മറക്കാൻ കഴിഞ്ഞു എന്നറിഞ്ഞപ്പോഴാ ഞാൻ വീണുപോയത്. പക്ഷെ അവളുടെ മനസ്സ് ഇപ്പോഴും എന്റെയാണെന്നുള്ള ആഹ് ഒരു തോന്നൽ മാത്രം മതി എനിക്കവളെ ഒരു ജന്മം മുഴുവൻ ഉപാധികളില്ലാതെ സ്നേഹിക്കാൻ."
പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിൽ ചാരി ഇരുന്ന ഹേമയെ ചേർത്ത് പിടിച്ച് ഞാനും ഇരുന്നുകൊടുത്തു.
"ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് ആഹ് ദിവസം നിന്നെ ആഹ് ഹോട്ടലിൽ കൊണ്ടെത്തിച്ച ദൈവത്തോടാണ്. എന്നെ ആഹ് മൃഗങ്ങൾ കടിച്ചു കീറിയ ദിവസം. ശരീരത്തിനൊപ്പം മനസ്സ് കൂടെയാ അവന്മാര് അന്ന് പിച്ചിക്കീറിയത്.
വിജയ് എന്നെ അവന്മാർക്ക് ഭക്ഷിക്കാൻ ഇട്ടു
💬 Comments
View all comments