Chapter Title : യുഗം 12 [Achilies]
കൊടുക്കുമ്പോൾ....എണ്ണിയാലൊടുങ്ങാത്ത തവണ ഞാൻ ദൈവത്തെ വിളിച്ചിട്ടുണ്ടാവും, പക്ഷെ കേൾക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല....ഒടുവിൽ നീറിപ്പുകയുന്ന വേദനയിലെപ്പോഴോ ബോധം മറയുമ്പോൾ മുകളിൽ എന്നെ കടിച്ചു കീറുന്നതിനിടയിൽ ഒരുത്തൻ പറയുന്നുണ്ടായിരുന്നു.
മോളേക്കാളും വീറ് തള്ളയ്ക്കുണ്ടെന്നു.
അന്ന് ചിലപ്പോൾ ഞാനും എന്റെ മോളെപ്പോലെ ആയിപോയേനെ പക്ഷെ ഉള്ളിൽ നീറിയ തീരുമാനം എന്നിൽ സ്ഥിരബോധം നില നിർത്തി. അന്ന് നീ എന്നെ രക്ഷപെടുത്തി കൊണ്ട് പോയില്ലായിരുന്നെങ്കിൽ, പിറ്റേന്ന് ഞാൻ എന്റെ മോളെയും കൊണ്ട് ഈ നശിച്ച ലോകത്തുന്നു പോയേനെ, എന്റെ ഉറപ്പിച്ച തീരുമാനം ആയിരുന്നു അത്. പക്ഷെ എന്റെ മോൾക്ക് വേണ്ടി ഈശ്വരൻ ഇങ്ങനൊരു സ്വർഗം കണ്ടിട്ടുള്ളത് കൊണ്ടാവണം അന്ന് നീ വന്നത്."
എല്ലാ വിഷമങ്ങളും കരഞ്ഞു തീർത്തു ഹേമ പുതിയ ജീവിതം മുന്നിൽ കാണുകയായിരുന്നു.
*******************************************************************
അജയ് ആരുമറിയാതെ കൊടുത്ത കത്ത് വായിക്കാനായി ജയിലിലെ കലവറയുടെ മൂലയിൽ ഇരിക്കുകയായിരുന്നു രാമേട്ടൻ.
ഹരിയുടെ കാര്യമാണ് സൂക്ഷിച്ചു വായിക്കണം ആരും അറിയരുതെന്ന് അജയ് പ്രേത്യേകം പറഞ്ഞത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് രാമേട്ടന് അതിനുള്ള സാഹചര്യം നോക്കി ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.
"ഹയ്യോ ആഹ് ഹമ്മെ തല്ലല്ലേ......എന്നെ രക്ഷിക്കണേ..."
അപ്പുറത്തെ സ്റ്റോർ റൂമിൽ നിന്ന് ആരുടെയോ നിലവിളി ഉയർന്നു കേൾക്കാം ആയിരുന്നു.
"ആരാടാ അത് മനുഷ്യന് ജയിലിലെങ്കിലും സ്വയ്‌ര്യം താടാ."
സഹികെട്ട് രാമേട്ടന് വിളിച്ചു ചോദിച്ചു.
"അത് ഒരു പുന്നാര മോനു മര്യാദ പഠിപ്പിച്ചു കൊടുത്തതാ രാമേട്ടാ..."
അപ്പുറത്തു നിന്ന് മറുപടിയും വന്നു.പിന്നെ ഒച്ച ഒന്നും കേൾക്കാതായതോടെ രാമേട്ടന് ആഹ് അരക്ക് കൊണ്ട് സീൽ ചെയ്ത കത്തു പൊട്ടിച്ചു വായിച്ചു.
കത്തിലൂടെ സഞ്ചരിച്ച രാമേട്ടന്റെ കണ്ണുകൾക്കൊപ്പം മുഖഭാവവും വലിഞ്ഞു മുറുകി. അവസാനം കാത്തു വായിച്ചു തീർത്ത ശേഷം കത്തിൽ പറഞ്ഞതുപോലെ കത്തെടുത്തു തീനാമ്പുകൾക് ആഹാരമാക്കി. എഴുന്നേറ്റു സ്റ്റോർ റൂമിലേക്ക് ചെന്നു അവിടുത്തെ കാഴ്ച കണ്ണിൽ പതിഞ്ഞപ്പോൾ ആഹ് കണ്ണുകളിൽ തിളക്കത്തോടൊപ്പം ചുണ്ടിൽ ഒരു മന്ദഹാസവും വിരിഞ്ഞു വന്നു.....
തുടരും.....
💬 Comments
View all comments