Chapter Title : യുഗം 12 [Achilies]
ആവാൻ ഞാൻ കയറി.
"ഏട്ടാ എനിക്ക് സംസാരിക്കാനുണ്ട് കുറച്ച് കാര്യങ്ങൾ തീരുമാനിക്കാനും."
അകത്തേക്ക് പോവും വഴി ഞാൻ അജയേട്ടനെ നോക്കി പറഞ്ഞു.
"ഞാനിവിടെ ഉണ്ടാവും."
ഒറ്റ വാക്കിൽ ഉത്തരമൊതുക്കി അജയേട്ടൻ മല്ലി കൊണ്ട് വന്ന ചായ വാങ്ങി.
കുളിച്ചിറങ്ങിയപ്പോൾ മല്ലി എനിക്കായി മൂടി വെച്ചിരുന്ന കടും കാപ്പി ഞാൻ കയ്യിലെടുത്തു, അജയേട്ടനെതിരെ സോഫയിൽ ഇരുന്നു. ഞങ്ങളുടെ മുഖഭാവവും ഇടയിൽ ഇതുവരെ ഉണ്ടാവാതിരുന്ന മൂകതയും കണ്ടത് കൊണ്ടാവണം മല്ലി അൽപനേരം ഹാളിലെ അടുക്കളയിലേക്ക് പോകുന്ന പടിയിൽ കുറച്ചു നേരം ഉറ്റുനോക്കി പിന്നെ തിരികെ എന്തോ പിറു പിറുത്തു കൊണ്ട് പോയി.
"അജയേട്ടനറിയമായിരുന്നോ....."
ഇടയിലെ നിശ്ശബ്ദതയ്ക്ക് വിരാമം ഇട്ടത് ഞാനായിരുന്നു.
"ഹ്മ്മ്..."
കനത്തിലൊരു മൂളൽ.
"എല്ലാം....???"
എന്നെ തറപ്പിച്ചൊന്നു നോക്കി പതിയെ ആഹ് കണ്ണുകളുടെ താളം പിഴക്കുന്നത് എനിക്ക് മനസ്സിലായി.
"വസൂ അവളെന്നോട് പറഞ്ഞിരുന്നു ഞാൻ ആയിട്ടൊന്നും നിന്നോട് പറയരുതെന്ന്, എനിക്ക് വാക്ക് കൊടുക്കേണ്ടി വന്നു. എനിക്കിപ്പോഴും ഒന്നും പറയാൻ അവൾ സമ്മതം തന്നിട്ടില്ല. നീ ഇറങ്ങിയപ്പോഴെ അവൾക്ക് തോന്നിയിരുന്നു, എന്നെ കാണാനും എല്ലാം അറിയാനുമാണെന്നു."
"എനിക്കെല്ലാം അറിയാം,.....ഒരു കാര്യം മാത്രം എനിക്ക് അറിഞ്ഞാൽ മതി അജയേട്ടനിൽ നിന്ന്.."
"ഞാനുണ്ടാവും കൂടെ..."
എന്റെ ചോദ്യം മുഴുവൻ കേൾക്കാൻ കൂടി നിൽക്കാതെ അജയേട്ടനിൽ നിന്ന് വന്ന ഉത്തരം എന്നെ ഞെട്ടിച്ചു.
"ഞാൻ ചെയ്യാൻ പോകുന്നത് എന്താണെന്നു അജയേട്ടനറിയാമോ. ഞാൻ...."
"എനിക്കറിയാം,....യൂണിഫോമിട്ടു പ്രതിജ്ഞ എടുത്ത ഞാൻ ഒരിക്കലും കൂട്ട് നില്ക്കാൻ പാടില്ലാത്ത ഒന്ന്...
പക്ഷെ നിയമം മനുഷ്യരുടെ രക്ഷയ്ക്കും ശിക്ഷയ്ക്കും വേണ്ടി ഉള്ളതാണ് അതിൽ പേ പിടിച്ചവർക്ക് ശിക്ഷ വിധിക്കുന്നത് ദൈവമാണ്, നടപ്പിലാക്കുന്നത് അതിനു നിയോഗിക്കപ്പെട്ടവരും. ഇതിന് ഏറ്റവും അർഹത നിനക്കാണ് ഹരി. നിയമത്തിന്റെ മുമ്പിൽ നമ്മൾ ചെയ്യാൻ പോകുന്നത് തെറ്റായിരിക്കും പക്ഷെ ഇതനിവാര്യമായ വിധിയാണ് ഇത് നടത്തിയേ പറ്റൂ."
അജയേട്ടൻ പറഞ്ഞു തീർന്നതും. മുമ്പിലുള്ള വഴി ഏറ്റവും വലിയ ശെരി ആണെന്ന് ബോധ്യപ്പെടാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.
"എട്ടു വര്ഷം കടുവകളുടെയും അവരെ പിടിച്ച കിടുവകളുടെയും കൂടെ ജീവിച്ചവനാ നീ, നിനക്ക് കഴിയും ഇത് നടത്താനും ഇതിൽ നിന്നും ഊരാനും."
"പോകേണ്ട വഴി എനിക്കറിയാം,
💬 Comments
View all comments