Chapter Title : യുഗം 12 [Achilies]
പക്ഷെ...."
"വേണ്ട എന്നോട് പോലും നിന്റെ വഴി പറയണ്ട, എപ്പോൾ ഞാൻ എന്ത് ചെയ്യണം അത് മാത്രം എന്നോട് പറയുക. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക, നിന്റെ പ്ലാൻ മുഴുവനായും നീ അല്ലാതെ മറ്റൊരാൾ അറിയരുത്."
അജയേട്ടൻ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി. ആദ്യ പടിക്കുള്ള സമയം അപ്പോൾ ആയിരുന്നു.
"അജയേട്ടൻ എനിക്കായി ഒരു സന്ദേശം എത്തിക്കണം. കഴിവതും വേഗം."
"എവിടെ.........ആർക്ക്.........."
"ജയിലിൽ രാമേട്ടന്......... കത്ത് അയച്ചാൽ അവിടെ എമാന്മാരു വായിച്ചിട്ടെ കൊടുക്കൂ... അതുകൊണ്ട്."
"മനസ്സിലായി, ഇടയ്ക്കിടെ ചെല്ലാൻ കഴിയില്ല, അതുകൊണ്ട് രമേട്ടനോട് എല്ലാം പറഞ്ഞു മനസിലാക്കുന്ന രീതിയിൽ എഴുതണം.
കൂടെ എന്ത് എങ്ങനെ വേണമെന്നും."
"ഹ്മ്മ്.........പിന്നെ ഇതൊന്നും അവളുമാർ ഒരു കാരണവശാലും അറിയരുത്."
"എന്റെ വായിൽ നിന്ന് ഒന്നും അവളുമാർ അറിയില്ല."
അജയേട്ടന്റെ ആഹ് ഉറപ്പ് മതിയായിരുന്നു, എനിക്ക്. പക്ഷെ മുന്നിൽ ഇനിയുള്ള ഒരു കാത്തിരിപ്പ് അതെങ്ങനെ ഒഴിവാക്കാം എന്ന് മാത്രം വഴിയൊന്നും രണ്ട് പേർക്കും കിട്ടിയില്ല.
എങ്കിലും എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരും എന്ന് ഉറപ്പുണ്ടായിരുന്നു.
" എല്ലാ കുറ്റകൃത്യത്തിലും, ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവുണ്ടാവും അതാര് ചെയ്താലും.
നമ്മൾ ചെയ്യുമ്പോഴും ഉണ്ടാവും, അത് നമുക്ക് പിന്നാലെ വരുന്നവർ കണ്ടെത്തും മുൻപ് കണ്ടെത്തി, അതിനെ നമ്മുടെ കയിലാക്കിയാൽ അവിടെ ദൈവം നമുക്കൊപ്പം നിൽക്കും.
നിനക്ക് ഞാൻ ഉദ്ദേശിക്കുന്നത് മനസിലായോ........"
അജയേട്ടൻ എന്നെ ഒന്ന് ഇരുത്തി നോക്കി.
"കളം ഞാൻ ഇവിടെ ഒരുക്കും അജയേട്ടന്റെ പരിധിയിൽ, എന്റെ പിഴവ് ആദ്യം അന്വേഷിക്കേണ്ടി വരിക അപ്പോൾ അജയേട്ടനായിരിക്കും അല്ലെ."
"അപ്പോൾ നിനക്ക് കത്തി... മതി, നീ വിട്ടിട്ട് പോവുന്ന ആഹ് പിഴവ് ആദ്യം എനിക്ക് കണ്ടെത്താൻ സാധിച്ചാൽ, വീ ആർ സേഫ്."
"പക്ഷെ മുമ്പിൽ ഒരുപാട് കളങ്ങളിൽ ഉത്തരമില്ലാതെ ഒഴിഞ്ഞു കിടപ്പുണ്ട്, ചവിട്ടുന്നത് ചതുപ്പിലാവരുതല്ലോ."
"ക്ഷെമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും മോനെ ഒന്നിലേക്കും എടുത്ത് ചാടാതെ ഇരിക്കുക, പെർഫെക്റ്റ് ക്രൈംഇലേക്കുള്ള ചവിട്ടുപടി തന്നെ പേഷ്യൻസ് ആണ്."
"ഗുരുക്കന്മാർ എനിക്ക് ഒരുപാടുണ്ടല്ലോ, അതിന്റെ ഒരു ധൈര്യം ഉണ്ട്."
സംസാരിച്ചു അജയേട്ടൻ ചെയ്യേണ്ട കാര്യങ്ങളുടെ ഒരേകദേശ രൂപവും ഉണ്ടായിരുന്ന പിഴവുകളും,
💬 Comments
View all comments