Chapter Title : യുഗം 12 [Achilies]
എല്ലാം നോക്കി തന്നെ സമയം പോയി. മല്ലി ഇടയ്ക്ക് വന്നു ഞങ്ങളെ നോക്കുമെങ്കിലും ഞങ്ങളുടെ മട്ടും ഭാവവും പിന്നെ ചർച്ചയുടെ ചൂടും കണ്ടിട്ടാവണം അടുത്ത് വന്നു ശല്യപ്പെടുത്തിയില്ല.
ഉച്ചക്ക് ഊണ് എടുത്തൂന്ന് പറയാൻ മാത്രം ആള് വന്നു, തിരികെ പോയി.
പക്ഷെ ഏറ്റവും അലട്ടുന്നത് ഇതൊന്നും ആയിരിക്കില്ല എന്നെനിക്കറിയാം, വീട്ടിലുള്ള രണ്ടിന്റേം മുമ്പിൽ ഒന്നുമറിയാത്ത പോലെ നിൽക്കണം, എത്രത്തോളം ഫലപ്രദമാവുമെന്നറിയാത്ത ഒരു കടുംകൈ. എങ്ങനെ അവളുമാരുടെ മുന്നിൽ കള്ളം മറച്ചു വെച്ച് അഭിനയിക്കും എന്നാലോചിച്ചിട്ടു ഒരു പിടുത്തവുമില്ല പക്ഷെ ഇത് ചെയ്തല്ലേ പറ്റൂ.
വരുന്ന പോലെ വരട്ടെ എന്ന് ഞാനും കരുതി, അജയേട്ടനും ഇപ്പോൾ അതെ ചിന്താഗതിയിലാണ്, പിന്നെ കരുതിയിരിക്കേണ്ട സമയത്ത് കരുതിയിരിക്കണം എന്ന് മാത്രം.
ഇത്തവണ പക്ഷെ അജയേട്ടൻ മല്ലിയുടെ അടുത്ത് പറ്റിക്കൂടാൻ ഒന്നും നിന്നില്ല മല്ലി ഇടയ്ക്കിടെ നോക്കുമെങ്കിലും അജയേട്ടൻ വലിയ നോട്ടമൊന്നും കൊടുക്കാതെ ഇരിപ്പുണ്ട് താനും, രണ്ടിന്റേം ഇടയിൽ എന്തൊക്കെയോ പിണക്കം മണക്കുന്നുണ്ട്, വെറുതെ ഇപ്പോൾ ഇടയിൽ കയറി തെറി കേൾക്കണ്ട എന്ന് ഞാനും കരുതി. അന്ന് പതിവില്ലാതെ അജയേട്ടൻ രാത്രി അവിടുന്ന് ക്വാർട്ടേഴ്സിലേക്ക് പോയി. മല്ലി റൂമിലേക്കും. എന്താണാവോ ഇതിനിടയിൽ ഇവിടെ പറ്റിയത്.
രാവിലെ റെഡി ആയി മൂന്നാർ വിടാൻ ഞാൻ ഒരുങ്ങി. ഇനി പിഴവുകൾ പാടില്ലാത്ത കാലത്തിലേക്കാണ് കാൽ വെച്ചിറങ്ങുന്നത്.
സ്റ്റാൻഡിൽ എന്നെ ആക്കി തിരിച്ചു പോവാൻ നേരം മല്ലിയുടെ കാര്യം ചോദിച്ചെങ്കിലും, അയാള് ഒരു വളിച്ച ചിരിയും ചിരിച്ചു ജീപ്പും വളച്ചു പോയി.
കത്ത് രാമേട്ടന് കൊടുത്ത ശേഷം അറിയിക്കാമെന്നും
പറഞ്ഞു ഇനി മുന്നോട്ടുള്ള കാര്യങ്ങൾ നടക്കണമെങ്കിൽ രാമേട്ടന്റെ അടുത്ത് കത്ത് എത്തണം......
*******************************************************************
കേറിയ ബസിന്റെ കൊണം കൊണ്ട് വീട്ടിലെത്തിയപ്പോൾ അത്യാവശ്യം വൈകി.
ഹേമയും അവളുമാരും പലതും ഇപ്പോഴും എന്നിൽ നിന്ന് മറക്കുന്നുണ്ട് എന്തായിരിക്കാം എന്ന് ഏകദേശം എനിക്കറിയാം, അതിനെ ഉറപ്പിക്കുന്നതാണ് അജയേട്ടന്റെ സംസാരവും. പക്ഷെ എന്താണെന്നുള്ളത് എനിക്ക് ഹേമയിൽ നിന്ന് തന്നെ അറിയണം.
മുറ്റത്ത് കാറില്ല, ഇന്ന് സാധാരണ തടിച്ചിക്ക് പോവണ്ട, വല്ല എമർജൻസിയും വന്നു കാണണം.
അകത്തേക്ക് കയറുമ്പോൾ എന്റെ കുറുമ്പി ഹാളിലെ സോഫയിൽ തന്നെ
💬 Comments
View all comments