0%

Chapter Title : യുഗം 12 [Achilies]

Author : Achillies Read All Parts 362

ഉണ്ട്. ഇതിനെ പിന്നെ എവിടേലും പ്രതിഷ്ഠിച്ച കണക്കാ ഇപ്പോൾ ഇരുത്തിയിടത്തു നിന്ന് ഓടിയാൽ ഹേമയുടെയും വസുവിന്റെയുമൊക്കെ കയ്യിൽ നിന്ന് കിട്ടും എന്നറിയാവുന്നത് കൊണ്ട് ചെറിയ അനുസരണ ശീലമൊക്കെ വന്നിട്ടുണ്ട്.
ഞാൻ വന്നത് കണ്ടതും തംബ്രാട്ടിയുടെ മുഖം ഒന്ന് വിടർന്നു.

"ആഹാ ചെക്കൻ വന്നൂലോ...."

"ഇന്നിവിടെയാ നിന്നെ നടയിരുത്തിയെ. വസൂ എവിടെ..."

എന്റെ ചോദ്യം കേട്ട് പെണ്ണൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു പിന്നെ പെട്ടെന്നത് മറച്ചു.
"ഇച്ചേയിക്ക് ഹോസ്പിറ്റലിൽ ഒരു എമർജൻസി അതോണ്ട് പോയെക്കുവാ.."

പറഞ്ഞതിലൊരു പാളൽ ഉണ്ട് ആഹ് നോക്കാം എന്ന് ഞാനും കരുതി.

"ഹേമയോ ഗംഗേ...."

"ഏടത്തി മീനുവിന്റടുത്തുണ്ട്.....ഡാ ചെക്കാ ഇനി നീ ഏട്ടത്തിയെ പേര് വിളിക്കരുത്തെട്ടോ....."

"പിന്നെ ഞാൻ എന്ത് വിളിക്കണം..."

അവളുടെ കവിളിൽ പതിയെ പിടിച്ചാട്ടിക്കൊണ്ട് ഞാൻ ചോദിച്ചു.

"അമ്മേന്ന് വിളിച്ചൂടെ, ഏടത്തിക്കും അത് സന്തോഷാവും, മീനൂട്ടിയോ വിളിക്കുന്നില്ല."

"അയ്യേ അതൊന്നും ശെരിയാവുല്ല...........വേണേൽ നീ ഒക്കെ വിളിക്കുമ്പോലെ ഏടത്തീന്ന് വിളിക്കാം..."

ഒടുക്കം അത് സമ്മതിച്ചു എന്ന പോലെ തലയാട്ടി ചിരിച്ചു.

"എങ്കിൽ എന്റെ കൊച്ചിവിടെ അടങ്ങി ഇരുന്നോട്ടോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.."

ഞാൻ റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പിറകെ വാല് പോലെ കൂടാൻ വന്ന ഗംഗയെ പിടിച്ചു സോഫയിൽ തന്നെ ഇരുത്തി ഞാൻ റൂമിലേക്ക് കയറി.
ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു,..തലയിലൂടെ തണുപ്പ് അരിച്ചിറങ്ങിയപ്പോൾ വല്ലാത്ത ഒരാശ്വാസം, പക്ഷെ ഇനി അറിയാനുള്ള കാര്യങ്ങളെ കുറിച്ചാലോചിക്കുമ്പോൾ തല ചെറുതായി പെരുക്കുന്നുണ്ട്.
പുറത്തു റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടാണ് ഞാൻ ഷവർ ഓഫാക്കിയത്.
പെണ്ണിനിനി ഇരിക്ക പൊറുതി കിട്ടാതെ കേറിയതാവും എന്ന് കരുതി ടവ്വലും ചുറ്റി പുറത്തിറങ്ങിയപ്പോൾ ഗംഗ ആയിരുന്നില്ല കട്ടിലിൽ, കൂഞ്ഞി കൂടി തല മുട്ടുകാലിൽ കുത്തി ഇരിക്കുന്ന വസൂ,...
സാരി മാറ്റിയിട്ടില്ല ,ആഹ് ഇരുപ്പിൽ ഒരു പന്തി കേട് എനിക്ക് തോന്നി.

"വസൂ....."

ഞാൻ വിളിച്ചതും പെട്ടെന്ന് ഞെട്ടിയ അവൾ മുഖമുയർത്തി എന്നെ നോക്കി. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു, ഏങ്ങലടിയും കേൾക്കാൻ തുടങ്ങിയതും, എനിക്കാകെ വല്ലാതായി, വസൂ ഗംഗയെ പോലെ അല്ല വളരെ ബോൾഡ് ആണ് അവളിങ്ങനെ കരയുന്നത് കാണുന്നത്

💬 Comments

View all comments