Chapter Title : യുഗം 12 [Achilies]
എനിക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്.
ഉളിൽ സങ്കടവും അത് പോലെ പേടിയും നിറയാൻ തുടങ്ങി.
"വസൂ എന്താ പറ്റിയെ എന്തിനാ നീ കരേണേ....."
ഉള്ളിൽ പിടിയുന്നുണ്ടെങ്കിലും സ്വരം ദൃഢമാക്കാൻ ഞാൻ പരമാവധി ശ്രെമിച്ചിരുന്നു.
തൊട്ടടുത്ത നിമിഷം കടൽപോലെ ആർത്തലച്ചു എന്നിലേക്ക് വരുന്ന വസുവിനെ ആണ് ഞാൻ കണ്ടത്.
എന്റെ നെഞ്ചിലേക്ക് വീണു നിലവിളിക്കുന്ന വസുവിനെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാത്ത പകപ്പിൽ ആയി ഞാനും. കുറച്ചു നേരം പെയ്തൊഴിയട്ടെ എന്ന് കരുതി മുടിയിൽ തഴുകി അവളെ ചേർത്ത് പിടിച്ച് ഞാൻ നിന്നു.
എങ്ങലടിയുടെ താളം കുറഞ്ഞു ശ്വാസം പതിയെ ആയപ്പോൾ അവളെയും താങ്ങി പിടിച്ചു ഞാൻ കട്ടിലിലേക്കിരുന്നു, വസൂ അപ്പോഴും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കണ്ണീർ വാർക്കുകയായിരുന്നു.
"മതി പെണ്ണെ ഒരായുസ്സിലേക്കുള്ളത് നീ എന്നോ കരഞ്ഞു തീർത്തതല്ലേ, ഇനിയും ബാക്കി ഉണ്ടോ...."
മറുപടി ഇല്ലായിരുന്നു എങ്കിലും കരച്ചിലിന് ഒരു ശമനം വന്നു.
പതിയെ അവളുടെ മുഖം ഇത്തിരി ബലം പിടിച്ചാണെങ്കിലും ഞാൻ ഉയർത്തി. ചുവന്നു കലങ്ങി കിടക്കുന്ന കണ്ണുകൾ. വിറക്കുന്ന കവിൾത്തടങ്ങളിൽ ചുവപ്പു രാശി.
"എന്താടോ പറ്റിയെ ഇനിയും എന്നോട് പറയാൻ നിനക്കെന്താ പേടി..."
ഞാൻ ചോദിച്ചത് മുഴുവൻ എന്റെ കണ്ണിലുറ്റു നോക്കി അവൾ കേട്ടിരുന്നു പിന്നെ പതിയെ വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
മിനിറ്റുകൾ നീണ്ട മൂകതയ്ക്ക് വിരാമമിട്ടത് അവൾ തന്നെ ആയിരുന്നു.
"ഞാനിന്നു ജയിലിൽ അവനെ കാണാൻ പോയതാ ഹരി..."
പെട്ടെന്ന് ഞെട്ടി അവളെ നോക്കാൻ ഉയർന്ന എന്നെ അമർത്തി കെട്ടിപ്പിടിച്ചു അവൾ കൂടെ തന്നെ ഇരുത്തി.
"ഞാൻ പറഞ്ഞു തീരുന്ന വരെ ഒന്നും എന്നോട് ചോദിക്കല്ലേ ഹരി. പ്ലീസ്...എനിക്ക് ഇങ്ങനെ നിന്നോട് ചേർന്ന് ഇരുന്നല്ലാതെ അത് പറഞ്ഞു തീർക്കാൻ ആവില്ല, എന്റെ അടുത്തൂന്ന് പോവല്ലേ ഹരി....പ്ലീസ്...."
ഞാൻ അനങ്ങാതെ ഇരുന്നു കൊടുത്തതോടെ വസൂ വീണ്ടും പറഞ്ഞു തുടങ്ങി.
"നീ ഇപ്പോൾ എല്ലാം അറിഞ്ഞല്ലോ അതോണ്ട് അവനുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനായി മീനുവിന് വേണ്ടി ഡിവോഴ്‌സ് വാങ്ങാനാ ഞാൻ പോയത്. മീനുവിനു മാനസിക പ്രശ്നമുള്ളത് കൊണ്ട് അവന്റെ കൺസെന്റു കിട്ടിയാൽ എളുപ്പമാവൂല്ലോ എന്ന് കരുതിയാ ഞാൻ പോയി
💬 Comments
View all comments