0%

Chapter Title : യുഗം 12 [Achilies]

Author : Achillies Read All Parts 365

ഇരുത്തി, ഞാൻ നേരെ ഇറങ്ങി അവളുടെ മുന്നിൽ മുട്ട് മടക്കി. അവളുടെ കരഞ്ഞു വീർത്ത മുഖം കൈകളിൽ കോരി എടുത്തു.
കണ്ണീരു ചാല് വെട്ടി ഒഴുകുന്ന കവിളുകളും നൊമ്പരം കടിച്ചമർത്താൻ ശ്രെമിക്കുന്ന ചുണ്ടുകളും അപ്പോളും വിറ കൊള്ളുന്നുണ്ടായിരുന്നു.

"കരയേണ്ട എന്ന് ഞാൻ പറയുന്നില്ല പക്ഷെ കരഞ്ഞു തീർത്തു എന്റെ പഴയ വസുവായിട്ടു തിരികെ എനിക്ക് വേണം, അവിടെ പോയതു മുതൽ ഈ മുറിയിൽ വന്നു കേറിയത് വരെ ഉള്ള കാര്യങ്ങൾ മറന്നിട്ട് വേണം എന്റെ വസൂ ഇനി ഈ റൂമിൽ നിന്നിറങ്ങാൻ,...പാടാണെന്നറിയാം......പക്ഷെ ഇനി ഒരിക്കലും അവനോ അല്ലെങ്കിൽ മറ്റൊരാളോ നിന്നെയോ അവളെയോ തേടി നമ്മുടെ സ്വർഗത്തിലേക്ക് വരില്ല അത് ഞാൻ ഇപ്പോ എന്റെ പെണ്ണിന് ഉറപ്പ് തരാം.."

എന്റെ കണ്ണിൽ എരിഞ്ഞു തുടങ്ങുന്ന പകയുടെ കനൽ കണ്ടിട്ടാവണം വസുവിന്റെ കണ്ണിൽ പെട്ടെന്ന് ഭയം നിറഞ്ഞു.

"എന്താ ഹരി നീ എന്തൊക്കെയാ ഈ പറേണേ, വെറുതെ ഒന്നിനും ഇറങ്ങി തിരിക്കണ്ട. അവനിപ്പോൾ ജയിലിൽ അല്ലെ ഇനി അവന്റെ ശല്യം ഉണ്ടാവില്ല, നീ ഒന്നിനും പോവണ്ടാ.
നഷ്ടങ്ങൾ ഒരുപാടറിഞ്ഞതാ ഞാൻ ഇനിയും എനിക്ക് ചിലപ്പോ താങ്ങാൻ പറ്റില്ല, ....ഒന്നും വേണ്ട ഹരി പോയതൊന്നും തിരികെ കിട്ടില്ലല്ലോ."

"അതിനു ഞാൻ നിന്നെ ഒക്കെ വിട്ടു എങ്ങോട്ടും പോണില്ല പെണ്ണെ....വെറുതെ അവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട.
എന്റെ തടിച്ചി കുട്ടി ഇപ്പോൾ പോയി കുളിക്ക് എന്നിട്ടു ഈ വീർത്തു കെട്ടിയ മുഖമൊക്കെ ഒന്ന് മാറ്റ്. എനിക്ക് തന്നെ കണ്ടിട്ട് സഹിക്കണില്ലടോ...... പിന്നെ പുറത്തൊരു പൊട്ടിപ്പെണ്ണുണ്ട് അവളിതൊന്നും അറിയണ്ടാട്ട....... വീർപ്പിച് ബലം പിടിച്ച് നടക്കുന്നെന്നെ ഉള്ളു ഇതൊക്കെ കേട്ടാൽ ആഹ് പാവത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും.....
ബാ എന്റെ വസൂ അല്ലെ വന്നു ഈ മൂഡോക്കെ ഒന്നു മാറ്റ്."

അവളെ വലിച്ചെഴുന്നേല്പിച് നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ബാത്റൂമിലേക്ക് കയറ്റി വിട്ടു. തിരിച്ചു പോവാനിറങ്ങിയ എന്റെ കയ്യിൽ വസൂ പിടിച്ചു

"ഒന്നിനും പോവണ്ടാട്ടോ ഹരി എനിക്ക് പേടിയാ..."

"ഹാ ഇങ്ങനെ പേടിക്കല്ലേടോ ഞാൻ ഒന്നിനും പോണില്ല പോരെ..."

"എങ്കിൽ കുളിച്ചു വരുന്ന വരെ ഇവിടെ ഇരിക്കുവോ........"

അവളുടെ ആഹ്

💬 Comments

View all comments