Chapter Title : യുഗം 12 [Achilies]
കുഞ്ഞുങ്ങളുടെ ഭാവത്തിലുള്ള അപേക്ഷ എനിക്ക് തട്ടാൻ കഴിഞ്ഞില്ല, അവളെ ഒന്ന് കണ്ണടച്ച് കാട്ടിയിട്ട് കട്ടിലിൽ ഞാൻ ഇരുന്നു ഞാൻ അവിടെ ഉണ്ടെന്ന ആഹ് തോന്നലിൽ അവൾ ബാത്റൂമിലേക്ക് കയറി.
അവിടെ വെള്ളം വീഴുന്ന ശബ്ദം ഉയർന്നു തുടങ്ങിയതും എന്റെ ഉള്ളിൽ നിറഞ്ഞു പൊങ്ങിയത് പക ആയിരുന്നു എന്റെ പെണ്ണിന്റെ കണ്ണ് നനയിച്ചവരോടുള്ള പക,...അവളുടെ മാനത്തിന് വില പറഞ്ഞവരോടുള്ള പക...
അല്പം കഴിഞ്ഞു, ബാത്രൂം ഡോർ തുറന്നു തല പുറത്തേക്കിട്ട് വസൂ എന്നെ നോക്കി.
"ഹരി.....അലമാരയിൽ നിന്ന് എനിക്ക് മാറാനൊരു ഡ്രസ്സ് എടുത്തു തരുവോ......പെട്ടെന്ന് കേറിയപ്പോൾ എടുക്കാൻ മറന്നു പോയി."
ഞാൻ അലമാരയിൽ നിന്ന് ഒരു ചുവന്ന ബ്ലൗസും പാവാടയുമെടുത് വസുവിന്റെ കയ്യിൽ കൊടുത്തു.
വാതിൽ അടച്ചു കുറച്ചു കഴിഞ്ഞു ഈറൻ ഉണങ്ങാത്ത മുടിയും ഞാൻ കൊടുത്ത ഡ്രെസ്സും ആയി വസൂ പുറത്തു വന്നു. മുറിയിലെ കൊളുത്തിൽ തൂങ്ങിയിരുന്ന ടവ്വൽ എടുത്ത് ഞാൻ, കണ്ണാടിക്കു മുന്നിൽ നിന്ന വസുവിന്റെ പിന്നിലെത്തി മുടി തോർത്തി കൊടുത്തു. എന്റെ കയ്യിൽ നിന്ന് ടവ്വൽ വാങ്ങി മുടിയിൽ കെട്ടി വച്ചിട്ട് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അവളുടെ മുതുകിൽ തലോടി ചേർത്ത് പിടിച്ചു കുറച്ചു നേരം ഞാനും നിന്നു.
"ഒന്നിനും പോവണ്ടാട്ടോ ഹരി എനിക്ക് പേടിയുണ്ട്, ഞങ്ങളുടെ ജാതകം ആണോ ഇതിനൊക്കെ കാരണം എന്ന്, ഇതിന്റെ പുറകെ ഇനി ഒന്നിനും പോവണ്ട. നിനക്ക് എന്തേലും പറ്റിപ്പോയാൽ.....ഞാൻ ഗംഗ മീനുട്ടി പിന്നെ ബാക്കി ഉണ്ടാവില്ല....."
പറഞ്ഞു തീർന്നതും മുള പൊട്ടി ചീന്തും പോലെ വീണ്ടും എന്റെ നെഞ്ചിനെ നനയിച്ചു വസൂ കരച്ചിൽ തുടങ്ങി.
"ഡി നിർത്തിയെ....... നിനക്ക് എന്തിന്റെയാ വസൂ, ഇങ്ങനെ കരയാൻ വേണ്ടി തന്നെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നെ. ഒരെണ്ണം ഞാൻ അങ്ങ് വെച്ച് തരുവട്ടോ..."
എന്റെ ശബ്ദം കുറച്ചു കനത്തത് കൊണ്ടാവണം പെണ്ണ് പെട്ടെന്ന് അടങ്ങി. ചെറുങ്ങനെ മൂക്ക് വലിച്ചു എങ്ങലടിക്കാൻ തുടങ്ങി.
അതോടെ എനിക്കും ചെറിയ സങ്കടമായി. കാണുമ്പോൾ വലിയ പെണ്ണാണ് പക്ഷെ ഉള്ളിന്റെ ഉള്ളിൽ വെറും പാവം. ഒന്നു കൊഞ്ചിക്കാൻ ഞാനും വിചാരിച്ചു.
മുഖം കോരി എടുത്ത് കവിളിലെ കണ്ണീരൊക്കെ തുടച്ചു.
💬 Comments
View all comments