0%

Chapter Title : യുഗം 12 [Achilies]

Author : Achillies Read All Parts 367

"എന്തിനാടി പെണ്ണെ വെറുതെ എന്റെ മുമ്പിൽ നിന്ന് കരഞ്ഞു ഇങ്ങനെ എന്നെ വിഷമിപ്പിക്കുന്നെ......നിന്റെ ഒക്കേ കണ്ണ് നിറഞ്ഞു കണ്ടാൽ എനിക്ക് വട്ടു പിടിക്കുമെന്ന് അറിഞ്ഞൂടെ."

പെണ്ണിന്റെ കരച്ചിൽ അതോടെ കെട്ടടങ്ങി. പിന്നെയും മൂക്കു വലിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളുടെ രണ്ടു മൂക്കും അടച്ചു കൈ വിരലിനാൽ പിടിച്ചു.
"ചീറ്റടി....."
എന്നെ നോക്കി നിന്ന അവളെ നോക്കി ഞാൻ മുരണ്ടപ്പോൾ ഇല്ല എന്നർത്ഥത്തിൽ വസൂ ചിണുങ്ങി.

"മൂക്കു ചീറ്റടി തടിച്ചി....."

മറു കൈ കൊണ്ട് ചന്തിക്കൊരു നുള്ള് കൂടി കൊടുത്തപ്പോൾ പെണ്ണ് അനുസരണയോടെ എന്റെ കൈ വിരലിലേക്ക് ചീറ്റി.

"വലിയ ഡോക്ടറാ മൂക്കളേം ഒളിപ്പിച്ചു കരഞ്ഞോണ്ടിരിക്കുവാ..."

നാണത്തിൽ കുളിച്ചു എന്റെ നെഞ്ചിൽ ചാരിയ പെണ്ണിനെ ചേർത്ത് പിടിച്ച് മൂക്കള ഉള്ള കൈ ഞാൻ ചുറ്റിയ ടവ്വലിൽ തേക്കാൻ ഒരുങ്ങിയ എന്റെ കയ്യിൽ പെണ്ണ് പിടിച്ചു.

"ശ്ശീ വൃത്തികെട്ട ചെറുക്കൻ....."
എന്റെ കൈ വലിച്ചോണ്ട് പോയി വാഷ് ബേസിനിൽ കഴുകിച്ച പെണ്ണ് പിന്നെ ഒരു സാരിയും വലിച്ചു ചുറ്റി. പുറത്തേക്കിറങ്ങാൻ പോയ വസുവിന്റെ കൈയിൽ ഞാൻ പിടിച്ചു നിർത്തി.

"ഞാൻ പറഞ്ഞതറിയാലോ പുറത്തേക്കിറങ്ങുമ്പോൾ എനിക്കെന്റെ പഴയ വസൂവിനെ തിരികെ വേണം. എല്ലാം മറന്നിട്ട് വേണം ഇനി റൂമിൽ നിന്ന് പുറത്തു പോവാൻ."

എന്നെ നോക്കി ഒന്ന് ചിരിച്ച വസൂ നടന്നു വന്നു എന്റെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു.... പിന്നെ അകന്നു മാറി.

"പോയി തുണി ഉടുത്തു വാടാ ചെക്കാ.."

അതെന്നിലും ചിരി പടർത്തി.
വാതിൽ തുറന്നപ്പോൾ മറ്റൊരപകടം മുന്നിൽ, എന്റെ ഗംഗ. ഞങ്ങളെ രണ്ട് പേരെയും കൂർപ്പിച്ചു നോക്കി വാതിൽ പടിയിൽ നിൽപ്പുണ്ട് പെണ്ണ്.

"ഞാൻ ഇങ്ങനെ ആയപ്പോൾ ഇച്ചേയിക്ക് ഇരട്ടിപ്പണി ആയല്ലേ..."

വസുവിനെ ചുറ്റി പിടിച്ച് എന്നെ കണ്ണ് കൊണ്ട് വിരട്ടിയാണ് ഗംഗപ്പെണ്ണു പറഞ്ഞത്.

"ഇച്ചേയി വിഷമിക്കണ്ട ചെക്കന് നമുക്ക് കടുക്ക വെള്ളം കലക്കി കൊടുക്കാം...."

എന്നെ ഒന്ന് വാരി ഗംഗ പറഞ്ഞതും വസൂ പൊട്ടിച്ചിരിച്ചു. ഞാൻ ഗംഗയുടെ ചെവിയിലും പിടിച്ചു തിരുമ്മി വിട്ടു.

"ഔ വിടടാ ചെക്കാ...."

എന്റെ കൈ തട്ടി തെറിപ്പിച്ചു ഗംഗ വസുവിന്റെ കയ്യിലും

💬 Comments

View all comments