Chapter Title : യുഗം 13 [Achilies]
കൊണ്ട് പോണേ അതോണ്ട് ഒന്ന് കറങ്ങി അവൾക്കും ഹേമേട്ടത്തിക്കും ഡ്രെസ്സും വാങ്ങി പുറത്തൂന്നു ഫുഡും കഴിച്ചു."
കവറെല്ലാം ടീപോയിലേക്ക് വച്ച് സോഫയിലേക്ക് ഇരുന്നു എന്റെ മേത്തോട്ടു ചാഞ്ഞ വസൂ ആണ് എന്നോടെല്ലാം പറഞ്ഞത്.
ഗംഗ അപ്പോഴേക്കും മീനുവിനെയും കൊണ്ട് എനിക്കെതിരെയുള്ള സോഫയിൽ ഇരുന്നിരുന്നു. ഗംഗയുടെ കൈയിൽ ചുറ്റി അവളോട് ചേർന്നിരുന്ന മീനു ഇടയ്ക്ക് എന്നെ അവളുടെ കായാമ്പൂ മിഴികളാൽ പാളി നോക്കുന്നുണ്ടായിരുന്നു. എന്നിട്ടു മുഖം ഗംഗയുടെ തോളിലേക്കു പൂഴ്ത്തും.
ആദ്യം എന്നെ കണ്ടപ്പോൾ അവളിൽ ഉണ്ടായ അവസ്ഥയെക്കാൾ ബേധമായത് കൊണ്ട് എനിക്കും അല്പം ആശ്വാസമായി.
"ക്ഷീണിച്ചോ വസൂ...."
എന്നിലേക്ക് ചേർന്നിരുന്ന വസുവിന്റെ വയറിലൂടെ ചുറ്റി ഞാൻ ചോദിച്ചു.
"ആഹ് ഞാൻ ക്ഷീണിച്ചു....."
ഉത്തരം വന്നത് കുറുമ്പിയിൽ നിന്നാണ്. ഞാൻ ചിരിയോടെ അവളെ നോക്കിയപ്പോഴേക്കും അടുക്കളയിൽ നിന്നും ട്രേയിൽ ഗ്ലാസ്സുകളിൽ ജ്യൂസുമായി ഹേമേട്ടത്തി അങ്ങോട്ടേക്ക് വന്നു.
"എല്ലാരും എടുത്തോട്ടോ പുറത്തു നടന്നതിന്റെ ക്ഷീണം ഉണ്ടാവും."
ഗ്ലാസിലെ ജ്യൂസ് എല്ലാര്ക്കും കൊടുത്ത് ഹേമേട്ടത്തി പറഞ്ഞു. അവളുമാരു കുടിക്കുന്നത് നോക്കി ഇരുന്നു ഇനി അവളുമാർക്ക് വയറിളകണ്ടന്നു കണ്ടാവണം എനിക്കും ഒരു ഗ്ലാസ് തന്നു.
ഗംഗയ്ക്ക് കിട്ടിയ ഗ്ലാസ് നേരെ മീനുവിനാണ് ഗംഗ കൊടുത്തത്. മീനുവിനെ കൊണ്ട് പതിയെ ജ്യൂസ് കുടിപ്പിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
"ഗംഗ മോളെ, മോള് കുടിച്ചോ മീനുന് ഞാൻ കൊടുത്തോളാം."
"ഏയ് മീനുട്ടി കഴിച്ചിട്ട് ഞാൻ കുടിച്ചോളാം..... അല്ലെ മീനുസേ.."
മീനുവിന്റെ ചുണ്ടിൽ പറ്റിയ തുള്ളി സാരി തുമ്പ് കൊണ്ട് ഒന്നു തുടച്ചിട്ടു വീണ്ടും അവളെ ഊട്ടുന്ന ഗംഗയെ ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്.
വസൂ കുടിച്ചു പാതിയാക്കിയ ഗ്ലാസ് എനിക്ക് തന്നിട്ട് അവൾ റൂമിലേക്ക് പോയി. ഡ്രസ്സ് മാറി വരുമ്പോഴേക്കും ഗംഗ മീനൂട്ടിക്ക് ജ്യൂസ് കുടിപ്പിച്ചു കഴിഞ്ഞിരുന്നു.
"എന്റെ മീനു ജ്യൂസ് കുടിച്ചോ..... ഇനി വാ നമുക്ക് ഡ്രസ്സ് ഒക്കെ മാറി പുതിയതൊക്കെ ഒന്ന് ഇട്ടു നോക്കാം."
ഗംഗയുടെ അടുത്തിരുന്ന മീനുവിന്റെ കവിളിൽ ഉമ്മ വെച്ച് വസൂ മീനുവുമായി ഞങ്ങൾ വൃത്തിയാക്കി ഇട്ട റൂമിലേക്ക് പോയി.
അതോടെ എന്റെ
💬 Comments
View all comments