0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 606

ഗംഗകൊച്ചു എഴുന്നേറ്റു നേരെ വന്നു എന്റെ മടിയിലായി, പിന്നെ വസൂ എനിക്കായി തന്നിട്ട് പോയ ഗ്ലാസ് എടുത്തു ഒറ്റ വലിക്ക് കുടിച്ചു അത് കഴിഞ്ഞു എന്നെ നോക്കി ഇളിച്ചു കാണിച്ചു പിന്നെ അവളുടെ ഗ്ലാസ് എടുത്തു കയ്യിൽ വെച്ചു.

"എന്ത് രസാല്ലേ മീനുനേ കാണാൻ....ഇന്നെടുത്ത ഡ്രസ്സ് ഒക്കെ അവൾക്ക് ചേരും, ഇന്ന് പുറത്ത് നടക്കുമ്പോഴെല്ലാം മീനു എന്റെ കൂടെ ആയിരുന്നു ഹരി...അവൾക്ക് അങ്ങനെ വലിയ പേടി ഒന്നും ഉണ്ടായില്ല.....എന്റെ കയ്യിൽ ചുറ്റി കുഞ്ഞിപ്പിള്ളേരു നടക്കുന്ന പോലെയാ നടന്നെ..... ട്രീട്മെൻറ് കൊണ്ട് അവൾക്ക് നല്ല മാറ്റോണ്ട് ഡോക്ടർ പറഞ്ഞതാ നേരെ വീട്ടിലേക്ക് പോവണ്ട അവളേം കൊണ്ടോന്നു പുറത്തു കറങ്ങാനൊക്കെ അതെന്തായാലും നന്നായി, മീനു അടച്ചു പൂട്ടി ഇരിക്കുന്നതിലും നല്ലതല്ലേ..."

ഗംഗയ്ക്ക് പിന്നെ ആരേലും തിരിച്ചെന്തെങ്കിലും പറയണൊന്നില്ല കേൾക്കാൻ ഒരാളുണ്ടായാൽ മതി. അവൾ അവിടെ ഇരുന്നു ഇന്നത്തെ വിശേഷം മുഴുവൻ പറഞ്ഞു. ഇടയ്ക്കിടെ ജ്യൂസ് മുത്തും എനിക്കും തരും.

പെട്ടെന്ന് മീനുവിന്റെ റൂമിന്റെ വാതിൽ തുറന്നു വസൂ പുറത്തേക്ക് വന്നു.

"ദേ നോക്കിക്കേ ഗംഗേ കൊച്ചിനെ കാണാൻ എങ്ങനുണ്ടെന്നു."

വാതിലിൽ മറഞ്ഞു നിന്ന മീനുവിനെ വലിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് വസൂ ഞങ്ങളെ നോക്കി.
ഒരു ഇളം നീല ചുരിദാറിൽ ദേവതയെ പോലെ എന്റെ മീനു പക്ഷെ വസൂനെ ചുറ്റിയാണ് നിൽപ്പ് തല കുമ്പിട്ടു നിൽക്കുന്ന മീനുവിനു ഇപ്പോൾ പഴയ തിളക്കം തിരികെ വന്നത് കണ്ട എന്റെ നെഞ്ചിലും തിരയിളക്കം. എനിക്ക് നേരെ ഇടയ്ക്ക് അവൾ പാളിനോക്കുന്നുണ്ട്, ചിതറുന്ന പെണ്ണിന്റെ കരിനീല കണ്ണുകൾ എനിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
എന്റെ മടിയിലിരുന്ന ഗംഗ ഉടനെ എഴുന്നേറ്റു.

"ഞാൻ ഇപ്പോൾ ഹരിയോട് പറഞ്ഞതെ ഉള്ളു. മീനുനേ കാണാൻ നല്ല ഭംഗിയാന്നു, ഇപ്പോൾ കണ്ടില്ലേ എന്റെ കൊച്ചിനെ ചുന്ദരിയാട്ടോ ന്റെ മോള്..."

മീനുവിനെ കെട്ടിപ്പിടിച്ചു അവളുടെ നെറ്റിയിൽ ഒന്ന് ഉമ്മ വെച്ച് ഗംഗ പറയുന്നത് കേട്ടു മീനുവിന്റെ ചുണ്ടിൽ വിരിഞ്ഞ ആഹ് പുഞ്ചിരി എന്നോ അവൾ മറന്നുപോയെന്നു കരുതിയ ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ ആഹ് പുഞ്ചിരി മാത്രം മതിയായിരുന്നു എന്റെ ഉള്ളം നിറയാൻ.
എന്നെ

💬 Comments

View all comments