Chapter Title : യുഗം 13 [Achilies]
നല്ല ഭംഗിയാന്നു, ഇപ്പോൾ കണ്ടില്ലേ എന്റെ കൊച്ചിനെ ചുന്ദരിയാട്ടോ ന്റെ മോള്..."
മീനുവിനെ കെട്ടിപ്പിടിച്ചു അവളുടെ നെറ്റിയിൽ ഒന്ന് ഉമ്മ വെച്ച് ഗംഗ പറയുന്നത് കേട്ടു മീനുവിന്റെ ചുണ്ടിൽ വിരിഞ്ഞ ആഹ് പുഞ്ചിരി എന്നോ അവൾ മറന്നുപോയെന്നു കരുതിയ ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ ആഹ് പുഞ്ചിരി മാത്രം മതിയായിരുന്നു എന്റെ ഉള്ളം നിറയാൻ.
എന്നെ നോക്കി ചിരിച്ചു ഒന്ന് കണ്ണടച്ചു കാണിച്ചു വസൂ മീനുവിനെയും കൊണ്ട് തിരികെ പോയി.
ഗംഗ തിരികെ വന്നു എന്റെ മടിയിൽ ഇരുന്നു എന്റെ കണ്ണ് തുടച്ചപ്പോഴാണ് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞത് ഞാൻ അറിഞ്ഞത്.
"ന്തിനാടാ ന്റെ മോൻ കരയണെ മീനു ഇപ്പൊ ഹാപ്പി ആണ് അതല്ലേ നമുക്ക് വേണ്ടേ ഇനി അവളുടെ ആഹ് പ്രെശ്നം കൂടെ മാറി കഴിഞ്ഞാൽ പിന്നെ മീനു നമ്മുടെ അല്ലെ..........
അതിനാണോ ന്റെ ചെക്കൻ ഇങ്ങനെ കരയണെ ശ്ശീ.....മോശം... ങ്ങട് വാ ചെക്കാ."
എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൾ ഞങ്ങളുടെ റൂമിലേക്ക് കൊണ്ട് പോയി.
എന്നെ കട്ടിലിൽ ഇരുത്തി അവൾ ബാത്റൂമിലേക്ക് കയറി. പിന്നെ ഇറങ്ങി വന്നു സാരി ഉരിഞ്ഞു കട്ടിലിലേക്കിട്ടു. പിന്നെ റൂമിന്റെ വാതിൽ ചാരി എന്റെ മുൻപിൽ വന്നു നിന്നു പെണ്ണിന്റെ വയർ ഇപ്പോൾ എന്റെ മുഖത്തിനൊപ്പം നിൽപ്പുണ്ട്.
അവളുടെ ഉദ്ദേശം മനസിലായത് കൊണ്ട് ഇരു കൈ കൊണ്ടും ഇടുപ്പിൽ പിടിച്ചു കുറച്ചൂടെ ചേർത്ത് ഗംഗയുടെ ഉന്തിയ വയറിൽ ഞാൻ ചുണ്ട് ചേർത്ത് മുത്തി. പെണ്ണിന് സ്നേഹം കൂടുമ്പോൾ അപ്പോൾ വന്നു ഇങ്ങനെ നിക്കും വാസുവോ ഞാനോ
💬 Comments
View all comments