0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 1.7K

പിടിച്ചും ഇടയ്ക്ക് കയ്യിൽ ചുറ്റിയുമൊക്കെയാണ് മീനുട്ടിയുടെ സഞ്ചാരം. ഇന്നലെ മുതൽ മുറിയിൽ അധിക നേരം ഇരുത്താറില്ല ഇന്ദിരാമ്മയുടെ മായാജാലം അല്ലാണ്ടെന്ത് പറയാൻ. പെണ്ണിനെ താഴോട്ടാക്കിയപ്പോൾ ആഹ് മുറിയിലും കോറി വരച്ചും നിറം പടർത്തിയും മുറിയിലെ ഭിത്തികൾക്കെല്ലാം മീനുന്റെ കഴിവ് മനസ്സിലായിട്ടുണ്ട്.
ആരും മോളിലെയും താഴത്തെയും മുറിയിൽ അവൾ വരച്ചതും എഴുതീതും ഒന്നും കളയാൻ പാടില്ലെന്ന വസൂന്റെ ഓർഡർ. അതുകൊണ്ട് അതിലൊന്നും വേറാരും കൈ വെക്കില്ല അതിനി ഞാൻ ആണേൽ പോലും വസൂ ചിലപ്പോൾ തല്ലി എന്നിരിക്കും.
ഞാൻ റെഡി ആയി ഇറങ്ങിയപ്പോഴേക്കും പെൺപടകൾ എല്ലാം ടാറ്റ പറയാൻ വന്നിട്ടുണ്ട്.

"ഡാ കാർ എടുത്തോടാ...."

"വേണ്ട വസൂ എന്തേലും ആവശ്യം വന്നാൽ ഇവിടെ എന്തെയ്യും ഞാൻ ബസിൽ പോക്കോളാം."

"നീ നിക്ക് ഞാൻ ഇപ്പോ വരാം."

വസൂ വേഗം അകത്തേക്ക് പോയി.
തിരികെ വന്നിട്ട് ബൈക്കിന്റെ ചാവി എനിക്ക് തന്നു.

"സൂക്ഷിച്ചു പോണം അത്രേ ഉള്ളു."

പറയുമ്പോൾ പെണ്ണിന്റെ കണ്ണൊന്നു കലങ്ങിയത് ഞാൻ കണ്ടത് കൊണ്ടാവണം എന്നിൽ നിന്നും പെട്ടെന്ന് തിരിഞ്ഞു നടന്നു.
പക്ഷെ വിടാതെ എന്നിലേക്ക് ചേർത്ത വസുവിനെ കെട്ടിപ്പിടിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു.

"പോയിട്ട് വേഗം വരാട്ടോ."

മീനു ഇത് കണ്ട് എന്നെ പാളി നോക്കുന്നുണ്ട്.ഗംഗയുടെ കവിളിൽ ഒന്നു തലോടി. ഹേമേട്ടത്തിയേം മീനുട്ടിയേം ഒന്ന് നോക്കി ചിരിച്ചു.
ബൈക്ക് എടുത്തു ഞാൻ രാമേട്ടന്റെ അടുത്തേക്കോടി.
*******************************************************************

"നിനക്ക് വല്ല ആറാം ഇന്ദ്രീയോം വല്ലോം ഇണ്ടോ കാണാണോന്നു വിചാരിച്ചെ ഉള്ളു."

വിസിറ്റിംഗ് റൂമിലേക്ക് കയറിയ പാടെ എന്നോട് ഉച്ചത്തിൽ വിളിച്ചു സംസാരിച്ചുകൊണ്ട് ആളിങ്ങെത്തി.

"എമാന്മാർക്കുള്ള തീറ്റയിലുള്ള കയ്യിടൽ ഇത്തിരി

💬 Comments

View all comments